KeralaLatest NewsNews

സര്‍ക്കാരിന്റെ പ്രതിരോധം പാളി: സംസ്ഥാനത്ത് കോവിഡ് മരണങ്ങളില്‍ വര്‍ധന, ആകെ മരണം 18,000 കടന്നു

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് മരണസംഖ്യ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 152 പേരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 18,000 കടന്നു. 18,004 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.

Also Read: രാജ്യത്തിന്റെ അഭിമാനമായി മാറിയ പി.ആര്‍. ശ്രീജേഷിന് നാട്ടില്‍ സര്‍ക്കാര്‍ ഒരുക്കിയ പ്രത്യേക വാഹനത്തില്‍ ഗംഭീര സ്വീകരണം

ജൂലൈ 25നാണ് സംസ്ഥാനത്തെ ആകെ കോവിഡ് മരണം 16,000 കടന്നത്. ഓഗസ്റ്റ് 3ന് ആകെ മരണം 17,000 കടന്നിരുന്നു. ഇതിന് ശേഷമുള്ള ഒരാഴ്ച കൊണ്ട് സംസ്ഥാനത്തെ ആകെ കോവിഡ് മരണങ്ങളുടെ എണ്ണം 18,000 കടന്നിരിക്കുകയാണ്. കേരളത്തിലെ രോഗബാധിതരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മുകളിലാണ്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 21,119 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 15.91 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,71,985 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,82,290 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button