ന്യുയോര്‍ക്ക്: നിരവധി ലൈംഗീകാരോപണങ്ങള്‍ക്ക് വിധേയനായ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ രാജിവച്ചു. 11 സ്ത്രീകളാണ് ഗവർണർ ആന്‍ഡ്രു കുമൊയ്ക്ക് എതിരെ ആരോപണവുമായി എത്തിയത്. ഇതിനു പിന്നാലെയാണ് രാജി.
നിലവില്‍ സര്‍വീസില്‍ ഉള്ളവരും മുന്‍ ജീവനക്കാരും ഉള്‍പ്പെടെയുള്ളവരെയാണ് കുമോ ലൈംഗികമായി ഉപദ്രവിച്ചത്. 179 പേരില്‍ നിന്ന് മൊഴിയെടുത്ത് രണ്ട് അഭിഭാഷകരുടെ നേതൃത്വത്തില്‍ നടന്ന അഞ്ചു മാസം നീണ്ട അന്വേഷണത്തിലാണ് കുമൊ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടർന്നാണ് ഗവര്‍ണര്‍ രാജിവച്ചത്.
കുമൊയ്‌ക്കെതിരെ കൂടെ ജോലി ചെയ്തിരുന്നവരും പൊതുപരിപാടികളില്‍ കണ്ടുമുട്ടിയവരും ഉള്‍പ്പെടെ നിരവധി വനിതകളാണ് പരാതികളുമായി രംഗത്തു വന്നിരുന്നത്. കുമോയുടെ ഓഫീസിലെ ജീവനക്കാരികളും സ്വകാര്യഭാഗങ്ങളില്‍ കയറിപിടിച്ചെന്ന് ആരോപിച്ചിരുന്നു. പരാതിക്കാരിയുടെ മൊഴികളില്‍ നിന്നും തെളിവുകളില്‍ നിന്നും കുമൊ നിരവധി പേരെ പീഡിപ്പിച്ചെന്ന് വ്യക്തമാണെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
Post Your Comments