Latest NewsIndiaNews

വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം ഉൾപ്പെടുത്തുന്നത് പൊതുതാത്പര്യം മുൻനിർത്തി: കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സന്ദേശവും കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തുന്നത് പൊതുതാൽപര്യം മുൻനിർത്തിയാണെന്ന് കേന്ദ്ര സർക്കാർ. പധാനമന്ത്രിയുടെ ചിത്രവും സന്ദേശവും വാക്സിനേഷൻ സാക്ഷ്യപത്രത്തിൽ ഉൾപ്പെടുത്തുന്നത് വാക്സിൻ എടുത്തതിനു ശേഷവും കോവിഡ് പ്രതിരോധ നടപടികളുടെ പ്രാധാന്യം ഓർമിപ്പിക്കുന്നതിനാണെന്ന് ആരോഗ്യ വകുപ്പ് സഹമന്ത്രി ഭാരതി പ്രവീൺ പവാർ രാജ്യസഭയിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: കശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് കണ്ടെടുത്തത് ആയുധങ്ങളോടൊപ്പം വയാഗ്ര ഗുളികകളും

‘പൊതുജന താൽപര്യം മുൻനിർത്തിയാണ് ഈ നടപടി. കോവിഡിനെ മറികടക്കാൻ ശക്തമായ പ്രതിരോധ നടപടികൾ ആവശ്യമായ സാഹചര്യമാണിത്. ജനങ്ങളിലേക്ക് ഈ സന്ദേശം പരമാവധി കാര്യക്ഷമായി എത്തിക്കേണ്ടത് സർക്കാരിന്റെ ധാർമികമായ ഉത്തരവാദിത്വമാണെന്ന്’ അദ്ദേഹം വിശദമാക്കി.

കോൺഗ്രസിന്റെ രാജ്യസഭാ എം.പി. കുമാർ കെത്കറുടെ ചോദ്യത്തിനായിരുന്നു അദ്ദേഹം മറുപടി നൽകിയത്. വാക്സിനേഷൻ സാക്ഷ്യപത്രത്തിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തുന്നത് അത്യാവശ്യമാണോയെന്നും ഇത് നിർബന്ധമാക്കാനുള്ള തീരുമാനം ആരുടേതാണെന്നും അദ്ദേഹം ചോദിച്ചു. പോളിയോ, വസൂരി തുടങ്ങിയവയ്ക്കുള്ള വാക്സിനേഷൻ സാക്ഷ്യപത്രങ്ങളിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തണമെന്ന് മുൻപ് ഏതെങ്കിലും സർക്കാർ നിഷ്‌കർഷിച്ചിരുന്നോ എന്നും കോൺഗ്രസ് എംപി ചോദിച്ചിരുന്നു.

Read Also: മാദ്ധ്യമ പ്രവർത്തകൻ ഗ്രനേഡുകളുമായി പിടിയിൽ : അറസ്റ്റിലായത് ഗ്രനേഡ് ആക്രമണം നടന്ന് മിനിട്ടുകൾക്കുള്ളിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button