
തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീഷണി സന്ദേശം. ക്ലിഫ് ഹൗസിലേക്കാണ് ഫോണിൽ ഭീഷണി സന്ദേശം ലഭിച്ചത്. പോലീസ് മർദ്ദനത്തിൽ നടപടിയെടുത്തില്ലെങ്കിൽ അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി. കോട്ടയത്ത് നിന്നാണ് ഫോൺ കോൾ എത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Post Your Comments