Latest NewsKeralaNews

സമാന്തര ടെലിഫോൺ എക്സേഞ്ച്: സ്വർണ്ണക്കടത്ത്-ഭീകരവാദ ബന്ധത്തിന്റെ തെളിവെന്ന് കെ.സുരേന്ദ്രൻ

രാജ്യദ്രോഹ സംഭവങ്ങളാണ് കോഴിക്കോട് നടന്നിരിക്കുന്നത്

തിരുവനന്തപുരം : രാമനാട്ടുകര സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് വേണ്ടിയാണ് ഭീകരവാദ സംഘങ്ങൾ കോഴിക്കോട് ന​ഗരത്തിൽ ഏഴിലധികം സമാന്തര ടെലിഫോൺ എക്സ്ഞ്ചേജുകൾ പ്രവർത്തിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭീകരവാദ ശക്തികളുടെ പരസ്യ പിന്തുണയോടെയാണ് സ്വർണ്ണക്കടത്ത് സംഘം പ്രവർത്തിക്കുന്നത്. സമാന്തര ടെലിഫോൺ എക്സേഞ്ചിന് പിന്നിൽ സിപിഎമ്മിന്റെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള സ്വർണ്ണക്കടത്തുകാരാണെന്ന് തെളിഞ്ഞ സ്ഥിതിക്ക് ഇതിൽ സിപിഎം നേതാക്കളുടെ ബന്ധം അന്വേഷിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

രാജ്യദ്രോഹ സംഭവങ്ങളാണ് കോഴിക്കോട് നടന്നിരിക്കുന്നത്. പാക്കിസ്ഥാൻ കേന്ദ്രീകരിച്ചാണ് ടെലിഫോൺ എക്സേഞ്ച് പ്രവർത്തനം നടന്നിരുന്നത്. കേരള പൊലീസ് ഈ കാര്യങ്ങൾ കേന്ദ്ര ഏജൻസികളുടെ ശ്രദ്ധയിൽ കൊണ്ടു വരണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Read Also  :  ഏറെ വിവാദമുണ്ടാക്കിയ ഇ-ബുള്‍ ജെറ്റ് വ്ളോഗര്‍മാര്‍ക്ക് ജാമ്യം : പൊതുമുതല്‍ നശിപ്പിച്ചതിന് പിഴ ഈടാക്കി

പുതുതായി ഉദ്ഘാടനം ചെയ്യുന്ന ബി.ജെ.പി കോഴിക്കോട് ജില്ലാ കാര്യാലയമായ മാരാർജി ഭവനിലെ ലൈബ്രറിയിലേക്കുള്ള ആദ്യ പുസ്തകം സുപ്രസിദ്ധ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരിൽ നിന്നും ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട്ടെ എം.ടി.യുടെ വസതിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, ജില്ലാപ്രസിഡൻ്റ് വി.കെ സജീവൻ, യുവമോർച്ചാ ജില്ലാ വൈസ്പ്രസിഡന്റ് നിപിൻകൃഷ്ണൻ എന്നിവരും പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button