Latest NewsKeralaNews

സര്‍ക്കാരിന്റെ വാക്ക് വിശ്വസിച്ച് റേഷന്‍ കടകളില്‍ എത്തുന്നവര്‍ വെറും കയ്യോടെ മടങ്ങുന്നു: ഓണക്കിറ്റ് വിതരണം അവതാളത്തില്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച ഓണക്കിറ്റ് വിതരണം അവതാളത്തില്‍. സംസ്ഥാനത്തെ മിക്ക റേഷന്‍ കടകളിലും ഓണക്കിറ്റിന് കടുത്ത ക്ഷാമം നേരിടുകയാണ്. സര്‍ക്കാരിന്റെ വാക്ക് വിശ്വസിച്ച് റേഷന്‍ കടകളില്‍ എത്തുന്നവര്‍ വെറും കയ്യോടെ മടങ്ങേണ്ട അവസ്ഥയിലാണ്.

Also Read: സംസ്ഥാനത്ത് കടുത്ത വാക്സിൻ‍ ക്ഷാമമെന്ന് ആരോഗ്യമന്ത്രി : സർക്കാർ പ്രഖ്യാപിച്ച വാക്സിൻ യജ്ഞവും പാതിവഴിയിൽ

ഈ മാസം 16നകം മുഴുവന്‍ കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് വിതരണം പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ വെറും 20 ശതമാനം ആളുകള്‍ക്ക് മാത്രമാണ് കിറ്റ് ലഭിച്ചത്. സര്‍ക്കാര്‍ പറഞ്ഞ സമയം അവസാനിക്കാന്‍ ഇനി ഒരാഴ്ച മാത്രം അവശേഷിക്കെ പല റേഷന്‍ കടകളിലും മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്കുള്ള കിറ്റ് പൂര്‍ണമായും എത്തിച്ചിട്ടില്ല.

എഎവൈ, പിഎച്ച്എച്ച് എന്നീ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണം കഴിഞ്ഞ ശനിയാഴ്ചയോടെ പൂര്‍ത്തിയാക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. ഇത് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നിരിക്കെ ഒരാഴ്ചയ്ക്കുള്ളില്‍ കിറ്റുകള്‍ മുഴുവനായി എത്തിക്കാമെന്നാണ് റേഷന്‍ കടകള്‍ക്ക് ലഭിച്ചിരിക്കുന്ന അറിയിപ്പ്. കിറ്റ് വിതരണം ജൂലൈ 31ന് ആരംഭിച്ച് ഓഗസ്റ്റ് 16നകം പൂര്‍ത്തിയാക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button