Latest NewsIndiaNews

മേഘാലയയിൽ ഐഇഡി സ്‌ഫോടനം: രണ്ടു പേർക്ക് പരിക്ക്

ഷില്ലോംഗ്: മേഘാലയയിൽ സ്‌ഫോടനം. ഹിന്നിവെട്രെപ്പ് നാഷണൽ ലിബറേഷൻ കൗൺസിൽ ഭീകരരാണ് മേഘാലയയിൽ ഐഇഡി സ്‌ഫോടനം നടത്തിയത്. സ്‌ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഷില്ലോംഗിലെ പ്രശസ്ത വ്യാപാര കേന്ദ്രമായ ലൈതുംഖ്രയിലായിരുന്നു അപകടം നടന്നത്.

Read Also: ഈശോ വിവാദത്തില്‍ ചില ക്രൈസ്തവ സഭാ മേധാവികളുടെ നിലപാട് മാതൃകാപരം : എ.എ.റഹിം

ഐഇഡി സ്ഫോടനത്തിൽ വ്യാപാര കേന്ദ്രത്തിലെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കറ്റവരിൽ ഒരാൾ സ്ത്രീയാണെന്നും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. രണ്ടു പേരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ജാഗ്രത കർശനമാക്കിയിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.

Read Also: തദ്ദേശ വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി ടൂറിസം മാപ്പ് ഉണ്ടാക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button