NattuvarthaLatest NewsKeralaNews

പിഴ ചുമത്തുന്നത് മഹാപരാധമല്ല, പോലീസ് ജനകീയ സേന: ന്യായീകരണവുമായി മുഖ്യമന്ത്രി

കേരളത്തിലെ പോലീസിന് ഭ്രാന്ത് പിടിച്ചെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: പോലീസ് അതിക്രമങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പിഴ ചുമത്തുന്നത് മഹാ അപരാധമായി കാണരുതെന്നും പോലീസ് ജനകീയ സേനയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായാണ് കോവിഡ് കാലത്തെ പിഴ ചുമത്തൽ ഉൾപ്പെടെയുള്ള പോലീസ് നടപടികളെ ന്യായീകരിച്ച് മുഖ്യമന്ത്രി സംസാരിച്ചത്.

അതെസമയം കേരളത്തിലെ പോലീസിന് ഭ്രാന്ത് പിടിച്ചെന്ന് പ്രതിപക്ഷം വിമർശിച്ചു. പോലീസിന്റെ എല്ലാ തെറ്റിനെയും മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. കടയിൽ സാധനം വാങ്ങാൻ പോകുന്ന സാധാരണക്കാർക്കും പുല്ലരിയാനും മത്സ്യക്കച്ചവടം നടത്തുന്നവർക്കും പിഴ ചുമത്തുകയാണ് പോലീസ് ചെയ്യുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button