Latest NewsIndiaNews

പല തവണകളായി പോലീസ് പിഴയിട്ടത് 4800 രൂപ: കുപിതനായ യുവാവ് സ്വന്തം ബൈക്ക് കത്തിച്ചു

ഹൈദരാബാദ്: പോലീസ് പിഴ ഈടാക്കിയതിൽ കുപിതനായ യുവാവ് സ്വന്തം ബൈക്ക് കത്തിച്ചു. തെലങ്കാനയിലാണ് സംഭവം. വിക്രാബാദ് സ്വദേശിയായ തളരി സങ്കപ്പയാണ് സ്വന്തം ബൈക്കിന് തീയിട്ടത്. ട്രാഫിക് ലംഘനത്തിന്റെ പേരിൽ പല തവണകളായി ഇയാളുടെ പേരിൽ പോലീസ് 4,800 രൂപ പിഴ വിധിച്ചിരുന്നു. ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്തതിനടക്കം പല തവണ പോലീസ് പരിശോധനയിൽ ഇയാൾ പിടിക്കപ്പെട്ടിട്ടുണ്ട്.

Read Also: സമാന്തര ടെലിഫോൺ എക്സേഞ്ച്: സ്വർണ്ണക്കടത്ത്-ഭീകരവാദ ബന്ധത്തിന്റെ തെളിവെന്ന് കെ.സുരേന്ദ്രൻ

കഴിഞ്ഞ ദിവസം സ്വന്തം ഗ്രാമത്തിൽ നിന്ന് തന്തൂരിലേക്ക് ബൈക്കിൽ പോകുന്നതിനിടെ സങ്കപ്പയെ പോലീസ് പിടികൂടിയിരുന്നു. ഇതുവരെ അടയ്ക്കാതിരുന്ന പിഴത്തുക മുഴുവൻ അടയ്ക്കണമെന്നും അതിനു ശേഷമേ പോകാൻ അനുവദിക്കുകയുള്ളൂവെന്നും പോലീസ് ഇയാളോട് പറഞ്ഞു. എന്നാൽ ഇതുകേട്ട സങ്കപ്പ ബൈക്ക് അതിവേഗം ഓടിച്ച് രക്ഷപ്പെട്ടു.

ബൈക്കിനെ പിന്തുടർന്നെത്തിയ പോലീസ് പിന്നീട് കണ്ടത് യുവാവ് ബൈക്ക് കത്തിക്കുന്ന കാഴ്ചയായിരുന്നു. നിരന്തരം പിഴ ഈടാക്കുന്നതിൽ കുപിതനായാണ് താൻ ഇത് ചെയ്തതെന്നാണ് സങ്കപ്പ പോലീസിനോട് വെളിപ്പെടുത്തിയത്.

Read Also: ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റ്, അസഭ്യം പറയുകയോ കലാപത്തിന് ആഹ്വാനം ചെയ്യുകയോ ചെയ്താല്‍ കര്‍ശന നടപടി

shortlink

Related Articles

Post Your Comments

Related Articles


Back to top button