Latest NewsNewsIndia

നരേന്ദ്ര മോദിക്കെതിരെ പോരാട്ടം തുടരുമെന്ന് രാഹുല്‍ ഗാന്ധി

ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യ എന്ന ആശയം ആക്രമിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ദ്വിദിന സന്ദര്‍ശനത്തിനായി ജമ്മു കശ്മീരിലെത്തിയ ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം.

Also Read: റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കോവിഡ് : അഭയാര്‍ത്ഥികള്‍ക്ക് ചൈനീസ് വാക്‌സിന്‍ നല്‍കാനൊരുങ്ങി ബംഗ്ലാദേശ്

കാര്‍ഷിക നിയമം, പെഗാസസ്, റഫേല്‍, തൊഴിലില്ലായ്മ തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷത്തെ അനുവദിക്കുന്നില്ലെന്ന് രാഹുല്‍ ആരോപിച്ചു. മാധ്യമങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്നും വ്യക്തിക്കെതിരെയല്ല, വിദ്വേഷത്തിനെതിരെയാണ് തന്റെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുന:സ്ഥാപിക്കണമെന്നും കശ്മീരില്‍ സ്വതന്ത്രമായി തെരഞ്ഞെടുപ്പ് നടത്തണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് രാഹുല്‍ കശ്മീര്‍ സന്ദര്‍ശിക്കുന്നത്. ശ്രീനഗറിലെ ദാല്‍ തടാകക്കരയിലുള്ള ഹസ്രത്ത് ബാല്‍ പള്ളിയും പ്രസിദ്ധമായ ഖീര്‍ ഭവാനി ദുര്‍ഗാ ക്ഷേത്രവും അദ്ദേഹം സന്ദര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button