പാട്ന : ബിഹാറിലെ നളന്ദ ജില്ലയിലെ മധോദേഹ് ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച വീടിന് മുന്നില്‍ മദ്യപിച്ച് ഇരിക്കുകയായിരുന്ന രാമ മഹ്തോയെ(65) ഇഴഞ്ഞെത്തിയ അണലിക്കുഞ്ഞ് കാലില്‍ കടിക്കുകയായിരുന്നു. കടിയേറ്റ രാമ മഹ്തോ അണലിക്കുഞ്ഞിനെ ഓടിച്ചിട്ട് പിടിച്ച ശേഷം തിരിച്ചു കടിക്കുകയായിരുന്നു.
അതേസമയം പത്തിലേറെ തവണ പാമ്പും ഇയാളുടെ മുഖത്ത് കടിച്ചു. എന്നിട്ടും വിടാതെ പാമ്പിനെ വായിലിട്ട് ചവച്ച് അരച്ച് കൊല്ലുകയായിരുന്നു. പിന്നീട് ചത്ത പാമ്പിനെ ഇയാൾ വീടിന് മുന്നിലുള്ള മരക്കൊമ്പിൽ തൂക്കിയിടുകയായിരുന്നു.
ശേഷം ഞായറാഴ്ച വൈകിട്ട് ഉറങ്ങാന്‍ കിടന്ന മഹ്തോ തിങ്കളാഴ്ച ഉണര്‍ന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ചാന്ദി പൊലീസ് കേസെടുത്തു. പാമ്പിൻ കുഞ്ഞായത് കൊണ്ട് വിഷമില്ലെന്ന് കരുതി രാമ മഹ്തോ ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കിയിരുന്നില്ല.
Post Your Comments