Latest NewsNewsIndiaCrime

പൊലീസ് ഇടപ്പെട്ട് വിവാഹം: രണ്ടാം ദിവസം ഭാര്യയെ പെട്രോളൊഴിച്ച്‌ കത്തിച്ച് യുവാവ്

കോളേജ് വിദ്യാര്‍ത്ഥിനിയായ ഗ്ലാഡിസും ജ്യോതിമണിയും തമ്മില്‍ വളരെ കാലമായി പ്രണയത്തിലായിരുന്നു

മധുര : വിവാഹം കഴിഞ്ഞ് രണ്ടു ദിവസത്തിനുശേഷം ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്.
സ്വകാര്യ സ്ഥാപനത്തില്‍ എന്‍ജിനീയറായ എസ് ജ്യോതിമണി (22)യാണ് ഭാര്യയായ തമിഴനാട് ഷോലവന്ദന്‍ സ്വദേശിനി എസ് ഗ്ലാഡിസ് റാണി (21) യെ കൊന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം നടന്നത്. കോളേജ് വിദ്യാര്‍ത്ഥിനിയായ ഗ്ലാഡിസും ജ്യോതിമണിയും തമ്മില്‍ വളരെ കാലമായി പ്രണയത്തിലായിരുന്നു. ഗ്ലാഡിസ് ഗര്‍ഭിണിയായതോടെ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ജ്യോതിമണി ശ്രമിച്ചു. ഇതോടെ യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെടുകയും സമയനെല്ലൂര്‍ പൊലീസ് ഇടപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ച ഇരുവരുടേയും വിവാഹം നടത്തികൊടുക്കുകയുമായിരുന്നു.

Read Also  :  ഇന്ത്യയിൽ നിന്നും കോവിഷീൽഡ് എടുത്തവർക്ക് ദുബായിയിലേക്ക് മടങ്ങാം: ഫ്‌ളൈ ദുബായ് 

വിവാഹത്തിന് ശേഷം ഇരുവരും ഗ്ലാഡിസിന്റെ വീട്ടിലായിരുന്നു നിന്നിരുന്നത്. എന്നാൽ, ബുധനാഴ്ച കോളേജില്‍ നിന്നും സര്‍ട്ടിഫിക്കേറ്റ് വാങ്ങാനെന്നും പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ഇരുവരും രാത്രി ആയിട്ടും മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ഗ്ലാഡിസിന്റെ ബന്ധുക്കള്‍ വിളിച്ചപ്പോള്‍ ഭാര്യ മറ്റൊരാളുടെ ഒപ്പം  ഒളിച്ചോടി പോയി എന്നാണ് ജ്യോതിമണി പറഞ്ഞത്. എന്നാൽ, ജ്യോതിമണിയുടെ വാക്കുകളിൽ സംശയം തോന്നിയ ഗ്ലാഡിസിന്റെ ബന്ധുക്കള്‍ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ജ്യോതിമണിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരുന്നത്. ഗ്ലാഡിസിനെ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയശേഷം മൃതശരീരം അവണിയാപുരത്തെ ഒഴിഞ്ഞസ്ഥലത്ത് പെട്രോളൊഴിച്ച്‌ കത്തിച്ചുകളഞ്ഞുവെന്ന് ജ്യോതിമണി സമ്മതിച്ചു. സ്ഥലത്തുനിന്നു മൃതദേഹാവശിഷ്ടം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button