കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്റെ ഭാര്യ കൂട്ട ബലാത്സംഗത്തിന് ഇരയായതായി പരാതി. സംഭവത്തില്‍ രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഹൗറയിലെ ബഗ്നാനിലാണ് സംഭവമുണ്ടായത്.
ജയന്‍ലാല്‍ മാലിക്, ഷെയ്ക് ഷാഹിദ് എന്നിവരാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് തൃണമൂല്‍ നേതാക്കളെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. ഖുതുബ്ദീന്‍, ദേബാഷിഷ് എന്നിവരെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്. ഭാര്യയ്ക്ക് രണ്ടര വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്‌ട്രോക്ക് വന്നിരുന്നുവെന്നും ഇതോടെ സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നുവെന്നും ബിജെപി പ്രവര്‍ത്തകന്‍ പറഞ്ഞു.
അഞ്ച് പേരടങ്ങുന്ന സംഘമാണ് ഭാര്യയെ ബലാത്സംഗം ചെയ്തതെന്ന് ബിജെപി പ്രവര്‍ത്തകന്‍ ആരോപിച്ചു. ഭര്‍ത്താവ് വീട്ടില്‍ ഇല്ലാത്ത സമയം നോക്കിയാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ ക്രൂരത കാട്ടിയത്. ശബ്ദം കേട്ട് ഭര്‍ത്താവ് ജോലി കഴിഞ്ഞ് എത്തിയെന്ന് കരുതി വാതില്‍ തുറന്നപ്പോഴാണ് തൃണമൂല്‍ സംഘം ഇവര്‍ക്ക് നേരെ അതിക്രമം നടത്തിയത്. മേഖലയില്‍ ബിജെപിയുടെ സ്വാധീനം വര്‍ധിച്ചതോടെ തൃണമൂല്‍ പ്രവര്‍ത്തകര്‍ അസ്വസ്ഥരായിരുന്നുവെന്ന് ബിജെപി പ്രവര്‍ത്തകന്‍ പറഞ്ഞു.
Post Your Comments