തിരുവനന്തപുരം: ഒളിമ്പിക് മെഡൽ ജേതാക്കൾക്ക് എല്ലാ സംസ്ഥാനവും കോടികൾ സമ്മാനമായി പ്രഖ്യാപിച്ചു. എന്നാൽ ഹോക്കി താരം ശ്രീജേഷിനു കേരളം അർഹിക്കുന്ന പരിഗണന കൊടുക്കുകയോ സമ്മാനങ്ങൾ പ്രഖ്യാപിക്കുകയോ ചെയ്യാത്തതിൽ മുഖ്യമന്ത്രിയ്ക്ക് നേരെ വിമർശനം ഉയർന്നിരുന്നു. ഈ വിഷയത്തിൽ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.
‘ഒളിമ്പിക്സ് മെഡൽ ജേതാവിന്റെ പേര് ശ്രീജിത് എന്നല്ല ശ്രീജേഷ് എന്നാണെന്ന് ഡെയ്ബത്തോട് ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കുമോ? അപ്പോൾ ബഹിഷ്കരണം മാറി, സമ്മാനപ്രഖ്യാപനം വരും.’ – ശ്രീജിത്ത് കുറിച്ചു
Post Your Comments