KeralaLatest NewsNews

നമ്മുടെ അഭിമാനപുത്രനാണ് ശ്രീജേഷ് : സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം നല്‍കണമെന്ന് ഷാഫി പറമ്പില്‍

തിരുവനന്തപുരം : ടോക്കിയോ ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ മലയാളി താരം പി.ആർ. ശ്രീജേഷിനെ സംസ്ഥാന സർക്കാർ പാരിതോഷികം നൽകണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ. 50 വർഷത്തിന് ശേഷമാണ് ഒരു മലയാളി ഒളിംപിക്‌സിൽ മെഡൽ നേടുന്നതെന്ന് ഷാഫി പറഞ്ഞു. 1972 ലെ മ്യൂണിച്ച് ഒളിംപിക്‌സിൽ വെങ്കല മെഡൽ നേടിയ അന്നത്തെ ഹോക്കി ടീം ഗോൾ കീപ്പർ മാനുവൽ ഫെഡറിക്‌സിന് ശേഷം ഒളിംപിക്‌സ് മെഡൽ കേരളത്തിലെത്തിച്ച ശ്രീജേഷിന് അടിയന്തരമായി പാരിതോഷികം പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്കും കായിക വകുപ്പ് മന്ത്രിക്കും കത്തയ കത്തിലാണ് ഷാഫി ഇക്കാര്യം പറയുന്നത്. ഇത്തരത്തിൽ പാരിതോഷികം നൽകുന്നത് വരും തലമുറയ്ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also  :  പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ്: തിരുവനന്തപുരം നഗരസഭയ്‌ക്ക് കുരുക്കായി ബിജിപിയുടെ പരാതി

ഈ ഒളിംപിക്‌സിൽ മെഡൽ നേടിയവർക്ക് വിവിധ സംസ്ഥാനങ്ങളും കായിക സംഘടനകളും സ്വകാര്യ വ്യക്തികളും പാരിതോഷികങ്ങൾ പ്രഖ്യാപിച്ചിട്ടും കേരള സർക്കാർ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാത്തത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button