തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരിൽ പൊലീസ് പിഴ ചുമത്തുന്നത് തുടരുകയാണ്. മൂന്നുദിവസത്തിനിടെ 70,000 പേരില്‍ നിന്നാണ് നാല് കോടി രൂപ മാസ്ക് ധരിക്കാത്തതിനും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നും പറഞ്ഞ് പൊലീസ് ഈടാക്കിയത്.
മാസ്ക് ധരികാത്തതിന് മാത്രം മൂന്നുമാസത്തിനിടെ 55 കോടി രൂപയാണ് പിഴ ചുമത്തിയത്. ഇക്കാലയളവില്‍ 10 ലക്ഷം പേരില്‍നിന്നായാണ് പിഴ ഈടാക്കിയത്. മേയില്‍ 2.60 ലക്ഷം, ജൂണില്‍ മൂന്ന് ലക്ഷം, ജൂലൈയില്‍ 4.34 ലക്ഷം എന്നിങ്ങനെയാണ് മാസ്ക് ധരിക്കാത്തതിന് പിഴ ചുമത്തിയവരുടെ എണ്ണം.
മറ്റ് കുറ്റങ്ങള്‍ക്ക് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥന്റെ മനോധര്‍മമനുസരിച്ച് പിഴ കൂടുകയും കുറയുകയും ചെയ്യും. പല കുറ്റങ്ങള്‍ക്കും 1000 മുതല്‍ 3000 രൂപവരെയാണ് പിഴ ഈടാക്കുന്നത്. ഇതുമൂലം മാസ്ക് ലംഘനം ഒഴികെ മറ്റ് കുറ്റങ്ങളില്‍ ആകെ എത്ര കിട്ടിയെന്നത് സംബന്ധിച്ച കൃത്യമായ തുക ലഭ്യമല്ല.കോവിഡ് മാനദണ്ഡ ലംഘനമെന്ന നിലയിലാണ് പെറ്റിയെഴുതുന്നത്.
Post Your Comments