Latest NewsKeralaNews

ശരണ്യ ശശിയുടെ നിര്യാണം വേദനാജനകം: അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ചലച്ചിത്ര താരം ശരണ്യ ശശിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അർബുദ രോഗബാധയ്ക്ക് മുൻപിൽ ആത്മവിശ്വാസം കൈവിടാതെ പോരാടിയ ശരണ്യയുടെ ജീവിതം സമൂഹത്തിന് ശുഭാപ്തിവിശ്വാസവും പ്രചോദനവും പകർന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: നമ്മുടെ അഭിമാനപുത്രനാണ് ശ്രീജേഷ് : സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം നല്‍കണമെന്ന് ഷാഫി പറമ്പില്‍

കേരളം പ്രളയക്കെടുതികളെ നേരിടുന്ന ഘട്ടത്തിൽ തന്റെ ചികിത്സാ ചെലവിനായി നീക്കി വച്ച തുകയിൽ നിന്നും ശരണ്യ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകിയിരുന്നു. ശരണ്യയുടെ സാമൂഹിക പ്രതിബദ്ധതയും സഹജീവി സ്‌നേഹവും ഏവർക്കും മാതൃകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ശരണ്യയുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നുവെന്നും ശരണ്യയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: പെണ്‍കുട്ടികളെ മയക്കാൻ ഹാപ്പിനെസ് പില്‍സ്: ജ്യൂസിലും മദ്യത്തിലും കലര്‍ത്തി നല്‍കുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

https://www.facebook.com/PinarayiVijayan/posts/4307061512718979

shortlink

Related Articles

Post Your Comments

Related Articles


Back to top button