തൃശൂര്‍ : കോവിഡ് ലോക്ക് ഡൗണിനെ തുടർന്ന് ഓൺലൈൻ വിപണിയി സജീവമായപ്പോൾ തട്ടിപ്പുകളും തുടർകഥയാകുകയാണ്. വരന്തരപ്പിള്ളി വേലൂപ്പാടം സ്വദേശിയാണ് ഏറ്റവും ഒടുവിലായി കബളിപ്പിക്കപ്പെട്ടത്.
ഓണ്‍ലൈനിലൂടെ 3,999 രൂപയുടെ ഡ്രോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് 10 രൂപയുടെ രണ്ട് പാക്കറ്റ് ബിസ്കറ്റെന്നാണ് പരാതി. ആമസോണിലൂടെ ഈ മാസം ഒന്നിനാണ് കാമറ സൗകര്യമുള്ള ടോയ് ഡ്രോണ്‍ ഓര്‍ഡര്‍ ചെയ്തത്. ഇതിന് മുന്‍കൂറായി പണവും അടച്ചു.
ശനിയാഴ്ച വൈകീട്ടോടെയാണ് പാഴ്സൽ വീട്ടിലെത്തിയത്. തുറന്ന് നോക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മസസ്സിലാകുന്നത്. രണ്ട് പാക്കറ്റ് പാര്‍ലെ ജി ബിസ്കറ്റാണ് പാക്കറ്റിൽ ഉണ്ടായിരുന്നത്. ബിസ്ക്കറ്റ് പൊട്ടിച്ചു നോക്കിയിട്ടില്ലെന്നും ആമസോണിന്റെ കസ്റ്റമര്‍ കെയറില്‍ പരാതി അറിയിച്ചിട്ടുണ്ടെന്നും യുവാവ് പറഞ്ഞു.
Post Your Comments