ദുബായ്: യുഎഇയിൽ നടക്കുന്ന ഐപിഎല്ലിന്റെ രണ്ടാം പാദത്തിൽ വിദേശ താരങ്ങൾക്ക് ക്വാറന്റൈൻ ഉണ്ടാവില്ലെന്ന് ബിസിസിഐ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളിലാണ് ബിസിസിഐ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, ബയോ ബബിൾ ലംഘനം നടത്തുന്ന താരങ്ങൾക്കും കുടുംബാംഗങ്ങൾക്കുമെതിരെ നടപടിയുണ്ടാകുമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.
വിദേശ താരങ്ങൾ യാത്ര തുടങ്ങുന്നതിന് 72 മണിക്കൂർ മുമ്പേ ആർടിപിസിആർ പരിശോധന നടത്തി ഫലം നെഗറ്റീവാണെങ്കിൽ മാത്രമേ അതാത് ഫ്രാഞ്ചൈസികൾക്കൊപ്പം ചേരാനാവു. താരങ്ങളോടൊപ്പമെത്തുന്ന കുടുംബാംഗങ്ങളും ബയോ ബബിൾ വിട്ട് പുറത്തുപോവാൻ പാടുള്ളതല്ലെന്ന് ബിസിസിഐ അറിയിച്ചു.
Read Also:- ബ്രസീൽ ഫുട്ബോൾ ടീമിനെതിരെ നടപടിക്കൊരുങ്ങി ബ്രസീലിയൻ ഒളിമ്പിക്സ് കമ്മിറ്റി
തീർത്തും ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ പുറത്തുപോകുകയാണെങ്കിൽ തിരികെ പ്രവേശിച്ചതിന് ശേഷം ആറ് ദിവസം ക്വാറന്റീനിൽ കഴിയുകയും 2, 4, 6 ദിവസങ്ങളിൽ നടത്തുന്ന ആർടിപിസിആർ പരിശോധന ഫലം നെഗറ്റീവ് ആവുകയും ചെയ്യേണ്ടതുണ്ടെന്നും ബിസിസിഐ വ്യക്തമാക്കി. സെപ്തംബർ 19 മുതലാണ് ഐപിഎല്ലിലെ ബാക്കിയുള്ള മത്സരങ്ങൾ നടക്കുക. ഫൈനലടക്കം 31 മത്സരങ്ങളാണ് സീസണിൽ ഇനി അവശേഷിക്കുന്നത്.
Post Your Comments