പത്തനംതിട്ട: പെൺകുട്ടിയെ ഉപദ്രവിച്ചത് ചോദ്യചെയ്ത ഡിവൈഎഫ്ഐ നേതാക്കളെ മുന്‍ എസ്എഫ്ഐ നേതാവ് മര്‍ദ്ദിച്ചതായി പരാതി. ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അടക്കം നാല് പേർക്കാണ് പരിക്കേറ്റത്. ജില്ലാ വൈസ് പ്രസിഡന്റും സിപിഎം കോന്നി ഏരിയ കമ്മിറ്റി അംഗവുമായ എം അനീഷ് , ബ്ലോക്ക് ഭാരവാഹികളായ ജിബിൻ ജോർജ്, അഭിരാജ്, എം. അഖിൽ എന്നിവർക്കാണ് പരിക്കേറ്റത്.
Read Also : കോവിഡ് വ്യാപനം : കേരളത്തിൽ നിന്നുള്ളവർക്ക് കർശന നിയന്ത്രണങ്ങളുമായി തമിഴ്നാട്
സംഭവത്തിൽ എസ്എഫ്ഐ മുൻ ജില്ലാ കമ്മിറ്റി അംഗത്തെ അടക്കം പ്രതി ചേർത്ത് പൊലീസ് കേസെടുത്തു. എസ്എഫ്എൈ മുൻ ജില്ലാ കമ്മിറ്റി അംഗത്തിന്റെ സഹോദരനും ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗവുമാണ് വീട്ടിലെത്തി പെണ്‍കുട്ടിയെ ശല്യം ചെയ്തത്. സംഭവം പെൺകുട്ടി ഡിവൈഎഫ്ഐ നേതൃത്വത്തെ അറിയിച്ചതിന് പിന്നാലെ നേതാക്കൾ ഇടപെട്ട് പൊലീസിൽ പരാതി നൽകിയതും കേസെടുപ്പിച്ചതുമാണ് പ്രതികളെ പ്രകോപിപ്പിച്ചത്.
കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ മേഖല കമ്മിറ്റി ഓഫീസിന് സമീപത്തെത്തിയാണ് ഡിവൈഎഫ്ഐ നേതാക്കളെ സംഘം ആക്രമിച്ചത്. അതേസമയം പ്രതിയായിട്ടുള്ള എസ്എഫ്ഐ നേതാവിനെ ഒരു വർഷം മുമ്പ് അംഗത്വത്തിൽ നിന്ന് പുറത്താക്കിയതാണെന്നാണ് സംഘടനയുടെ വിശദീകരണം.
Post Your Comments