തിരുവനന്തപുരം: പട്ടികജാതി ക്ഷേമ ഫണ്ട് വിഷയത്തില്‍ തിരുവനന്തപുരം നഗരസഭയ്ക്ക് കുരുക്ക് മുറുകുന്നു. പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ് അന്വേഷിക്കണമെന്നും സംസ്ഥാനത്തെ പട്ടികജാതി ക്ഷേമ ഫണ്ട് വിനിയോഗത്തിനെ സംബന്ധിച്ച് സോഷ്യല്‍ ഓഡിറ്റിംഗ് നടപ്പിലാക്കാണമെന്നുമാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ദേശീയ പട്ടികജാതി കമ്മീഷന് പരാതി നല്‍കി. ഈ പരാതിയിൽ ദേശീയ പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ വിജയ് സാംപ്‌ളേ കേസെടുക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ്.
നഗരസഭ അധികൃരോടും സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടറോടും ഫണ്ട് തട്ടിപ്പിനെ സംബന്ധിച്ച് 15 ദിവസത്തിനകം വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് കമ്മീഷന്‍. ജൂലായ് 28ന് ഡല്‍ഹിയിലെത്തിയാണ് കെ.സുരേന്ദ്രനും മറ്റ് നേതാക്കളും ദേശീയ പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന് പരാതി നല്‍കിയത്.
Post Your Comments