തിരുവനന്തപുരം: യുഡിഎഫിൽ ഉണ്ടാകുന്ന പ്രതിസന്ധിയുടെ തുടക്കമാണ് മുസ്ലിം ലീഗിലെ പ്രശ്നങ്ങളെന്നു സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ. ‘ലീഗിലെ പ്രശ്നങ്ങൾക്ക് കാരണക്കാർ സിപിഎം ആണെന്ന വാദം വിചിത്രമാണ്. ചന്ദ്രിക ദിനപ്പത്രത്തിലെ പ്രശ്നം എങ്ങനെയാണ് സിപിഎമ്മുമായി ബന്ധപ്പെടുത്താനാകുന്നത്. മുസ്ലിം യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ പാണക്കാട് മുഈൻ അലി ശിഹാബ് തങ്ങളെ ഇറക്കി വിട്ടത് എല്ലാവരും കണ്ടതാണ്’- വിജയരാഘവൻ പറഞ്ഞു.
Read Also: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവില്ല: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
അതേസമയം മുസ്ലിം ലീഗിലെ ആഭ്യന്തര പ്രശ്നങ്ങളെ സശ്രദ്ധം വീക്ഷിക്കുകയാണ് സിപിഎം സംസ്ഥാന നേതൃത്വം. മലബാറില്‍ ഇടതു ശക്തികേന്ദ്രങ്ങളെ പരിപോഷിപ്പിക്കാന്‍ ലീഗിലുണ്ടാകുന്ന സംഭവ വികാസങ്ങളെ എപ്രകാരം ഉപയോഗിക്കാനാകും എന്ന ഗവേഷണത്തില്‍ കൂടിയാണ് സിപിഎം. വളര്‍ച്ചയിലെന്ന പോലെ വിവാദങ്ങളുടെ ഘട്ടത്തിലും മുസ്ലിം ലീഗില്‍ പി കെ കുഞ്ഞാലിക്കുട്ടിയെന്ന ലീഗ് അണികളുടെ കുഞ്ഞാപ്പ തന്നെയാണ് കേന്ദ്രബിന്ദു.
Post Your Comments