
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബിജെപി നേതാവിനെയും ഭാര്യയെയും ഭീകരര്‍
വെടിവെച്ച് കൊലപ്പെടുത്തി. ബിജെപി കിസാന്‍ മോര്‍ച്ച ജില്ലാ പ്രസിഡന്റും ഗ്രാമത്തലവനുമായ ഗുലാം റസൂല്‍ ദറും ഭാര്യ ജൗഹിറ ബനൂവുമാണ് കൊല്ലപ്പെട്ടത്. അനന്ത്നാഗിലെ ലാല്‍ ചൗക്കിലാണ് സംഭവുണ്ടായത്.
ഭീകരരുടെ വെടിവെപ്പില്‍ പരിക്കേറ്റ ഗുലാം റസൂലിനെയും ഭാര്യയെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബിജെപി നേതാവിനും ഭാര്യയ്ക്കും എതിരായ ആക്രമണത്തെ ജമ്മു കശ്മീര്‍ ബിജെപി വക്താവ് അല്‍താഫ് ഠാക്കൂര്‍ അപലപിച്ചു. ഭീരുക്കളാണ് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടത്തുന്നതെന്ന് പറഞ്ഞ അദ്ദേഹം പോലീസ് എത്രയും പെട്ടെന്ന് കുറ്റവാളികളെ കണ്ടെത്തി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ജമ്മു കശ്മീരിലെ ഭീകരര്‍ എത്രമാത്രം അസ്വസ്ഥരാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് അല്‍താഫ് ഠാക്കൂര്‍ പറഞ്ഞു. ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയും ആക്രമണത്തെ അപലപിച്ചു. അക്രമികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Post Your Comments