Latest NewsKeralaIndiaNews

നീരജ്​ ചോപ്രക്ക്​ സമ്മാനമായി എക്​സ്​.യു.വി 700: പ്രഖ്യാപനവുമായി ​ആനന്ദ്​ മഹീന്ദ്ര

87.58 മീറ്റര്‍ എന്ന ദൂരത്തേക്ക്​ ജാവലിന്‍ എറിഞ്ഞാണ്​ നീരജിന്‍റെ മെഡല്‍ നേട്ടം

ഡൽഹി: രാജ്യത്തിനായി ഒളിമ്പിക് സ്വര്‍ണ്ണം നേടിയ നീരജ്​ ചോപ്രക്ക്​ സമ്മാനം പ്രഖ്യാപിച്ച്‌​ ആനന്ദ്​ മഹീന്ദ്ര. പുറത്തിറങ്ങാനിരിക്കുന്ന എക്​സ്​യുവി 700 ആണ്​ ചോപ്രക്ക്​ നല്‍കുക. ജാവലിന്‍ താരത്തിന് സമ്മാനം നൽകുന്ന വിവരം ട്വിറ്ററിലൂടെയാണ്​ അദ്ദേഹം പ്രഖ്യാപിച്ചത്​. ഒളിംപിക്സിൽ വ്യക്തിഗത ഇനത്തിൽ 2008ല്‍ ഷൂട്ടിങ്ങില്‍ അഭിനവ്​ ബിന്ദ്ര സ്വര്‍ണം നേടിയതിന് 13 വർഷങ്ങൾക്ക് ശേഷമാണ് ടോക്യോ ഒളിമ്പിക്സിൽ​ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര സ്വര്‍ണം നേടിയത്​.

87.58 മീറ്റര്‍ എന്ന ദൂരത്തേക്ക്​ ജാവലിന്‍ എറിഞ്ഞാണ്​ നീരജിന്‍റെ മെഡല്‍ നേട്ടം. ആദ്യ ശ്രമത്തില്‍ 87.03 ദൂരം കണ്ടെത്തിയ നീരജ്​ രണ്ടാം ശ്രമത്തില്‍ ദൂരം മെച്ചപ്പെടുത്തി. പിന്നീടുള്ള ശ്രമങ്ങളില്‍ 87.58 മീറ്റര്‍ എന്ന ദൂരം മറികടക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ത്യക്കായി ചരിത്ര മെഡല്‍ നേടാൻ നീരജിന് കഴിഞ്ഞു.

ചരിത്ര നേട്ടം: നീരജ് ചോപ്രയ്ക്ക് അഭിനന്ദനങ്ങളുമായി രാഷ്ട്രപതി

നീരജിന് സമ്മാനമായി നൽകുന്ന മഹീന്ദ്രയുടെ ഏറ്റവും പുതിയ എക്​സ്​.യു.വി 700 വരും ആഴ്​ച്ചകളില്‍ പുറത്തിറക്കാനാണ്​ കമ്പനി തീരുമാനിച്ചിരിക്കുന്നത്​. 14 ലക്ഷം മുതല്‍ 22 ലക്ഷം വരെയായിരിക്കും വാഹനത്തിന്റെ വില. ഡ്യുവല്‍-ടോണ്‍ ഇന്‍റീരിയര്‍, അലക്‌സ ഓണ്‍ ബോര്‍ഡ്, സോണി 3 ഡി സൗണ്ട് സിസ്റ്റവുമായി ബന്ധിപ്പിച്ച അഡ്രിനോക്​സ്​ ഫീച്ചര്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, പുതിയ മള്‍ട്ടി-ഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, റോട്ടറി ഡയലുകള്‍, കൂള്‍ഡ് ഗ്ല​വ്ബോക്സ് തുടങ്ങി ഏറ്റവും ആധുനികമായ സൗകര്യങ്ങൾ വാഹനത്തിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button