അഗർത്തല : ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് നേരെ വധശ്രമം. സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശ്യാമപ്രസാദ് മുഖർജി ലെയ്നിലെ ഔദ്യോഗിക വസതിക്ക് സമീപം സായാഹ്ന നടത്തത്തിനായി ഇറങ്ങിയതായിരുന്നു മുഖ്യമന്ത്രി. ഇതോടെ മുഖ്യമന്ത്രിയുടെ സുരക്ഷാവലയത്തിലേക്ക് അക്രമികൾ വാഹനം ഓടിച്ചുകയറ്റുകയായിരുന്നു.
അതിവേഗത്തിൽ വരുന്ന കാർ കണ്ട് മുഖ്യമന്ത്രി ഒരുവശത്തേക്ക് ചാടി മാറിയതിനാൽ അപകടമൊന്നും സംഭവിച്ചില്ല. എന്നാൽ മുഖ്യമന്ത്രിയുടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് സംഭവത്തിൽ നിസ്സാര പരിക്കേറ്റിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ കാർ തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
Read Also : BREAKING – ഒരു വാക്സിൻ കൂടി: ജോണ്സണ് & ജോണ്സണ് ഇന്ത്യയിൽ അനുമതി
അതേസമയം, വ്യാഴാഴ്ച രാത്രി തന്നെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. ഇവർക്കെതിരേ കൊലപാതക ശ്രമത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു. വെള്ളിയാഴ്ച മൂന്നുപേരെയും ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.
Post Your Comments