ലക്നൗ: കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ്. കോണ്‍ഗ്രസിനെ ഗാന്ധി കുടുംബം അവരുടെ സാമ്രാജ്യമായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്.
പാര്‍ട്ടി പ്രവര്‍ത്തകരോട് പോസ്റ്ററുകള്‍ പതിപ്പിക്കാനും മുദ്രാവാക്യം വിളിക്കാനും ഉത്തരവിടുന്നവരല്ല ബിജെപി നേതാക്കള്‍ എന്ന് സ്വതന്ത്ര ദേവ് സിംഗ് വ്യക്തമാക്കി. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതുതന്നെയാണെന്ന് പറഞ്ഞ അദ്ദേഹം രാഹുല്‍ ഗാന്ധിയെ പരിഹസിക്കുകയും ചെയ്തു.
രാഹുല്‍ ഗാന്ധി രാജ്യത്തിന്റെ നേതാവാണെന്ന് വിശ്വസിക്കുന്നത് അദ്ദേഹം മാത്രമാണെന്ന് സ്വതന്ത്ര ദേവ് സിംഗ് പറഞ്ഞു. രാജാവിന്റെ മകനെ ആരെങ്കിലും രാജാവ് എന്ന് വിളിക്കുമോയെന്നും അദ്ദേഹം പരിഹാസ രൂപേണ ചോദിച്ചു.
Post Your Comments