പാലക്കാട്: കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ പേരിലുണ്ടായിരുന്ന ഖേല്‍ രത്‌ന പുരസ്‌ക്കാരം ഹോക്കി മാന്ത്രികനും ഇതിഹാസതാരവുമായ മേജര്‍ ധ്യാന്‍ചന്ദിന്റെ പേരിലാക്കി മാറ്റിയ കേന്ദ്ര തീരുമാനത്തിനെതിരെ എം എൽ എ ഷാഫി പറമ്പിൽ. ധ്യാൻചന്ദിനോടോ ഹോക്കിയോടോ സ്പോർട്സിനോടോ ഉള്ള സ്നേഹം കൊണ്ടല്ല ഇപ്പോൾ പേര് മാറ്റിയതെന്നും മാപ്പെഴുതി കൊടുത്തവരുടെ പിന്മുറക്കാർക്ക് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരോടും പിൽക്കാലത്ത് രാജ്യ ശത്രുക്കളുടെ വെടിയുണ്ടയേറ്റും ചിതറിത്തെറിച്ചും മരിച്ച് വീണവരോടും തോന്നുന്ന അസഹിഷ്ണുതയുടെ അടയാളപ്പെടുത്തലാണിതെന്നും ഷാഫി ഫേസ്‌ബുക്കിൽ കുറിച്ചു.
Also Read:വളർത്താൻ കഴിയില്ല: പിഞ്ചു കുഞ്ഞിനെ കെഎസ്ആർടിസി ബസ്സിനിടയിലേക്ക് വലിച്ചെറിഞ്ഞ് അമ്മ
ഈ കായിക സ്നേഹത്തിന്റെ ഒരംശം ഗുജറാത്തിലെ സർദ്ദാർ പട്ടേലിന്റെ പേരിലുള്ള സ്റ്റേഡിയത്തിൽ സ്വന്തം പേര് (മോഡി)തുന്നി ചേർക്കുമ്പോൾ കാണിക്കാമായിരുന്നല്ലോ എന്നാണു ഷാഫിയുടെ ചോദ്യം. രാജ്യം പറഞ്ഞത് കേട്ട് തീരുമാനം എടുക്കുന്നയാളാണെങ്കിൽ ആദ്യം തീരുമാനിക്കേണ്ടത് ഒരു ലിറ്റർ എണ്ണക്ക് 58 രൂപ നികുതി അടക്കേണ്ടി വരുന്ന ഗതികേടിൽ നിന്ന് ജനതയെ രക്ഷിക്കലായിരുന്നു എന്നും ഷാഫി വിമർശിക്കുന്നുണ്ട്.
കായികപുരസ്‌ക്കാരത്തിന്റെ പേരുമാറ്റം രാഷ്ട്രീയ പോരിന് കളമൊരുക്കിയിരിക്കുകയാണ്. ഷാഫിക്ക് പുറമെ നിരവധി നേതാക്കൾ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. യുവാക്കളേയും സ്പോർട്ട്സിനേയും ആത്മാവിനോളം സ്നേഹിച്ച ഇന്ത്യയുടെ മഹാനായ ആ ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധിയെന്ന് വി ഡി ബൽറാം കുറിച്ചു.
Post Your Comments