KeralaLatest NewsNews

‘കാറില്‍ ഹെല്‍മറ്റ് ധരിച്ചില്ല’: യുവാവിന് തിരുവനന്തപുരം റൂറൽ പോലീസ് ട്രാഫിക് വിഭാഗത്തിൻറെ പിഴ

തിരുവനന്തപുരം : വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിന് തിരുവനന്തപുരം റൂറൽ പോലീസ് ട്രാഫിക് വിഭാഗത്തിൻറെ പിഴ. വാഹന ഉടമയായ റമനിഷ് പൊറ്റശേരിയുടെ പേരിൽ നെടുമങ്ങാട് രജിസ്റ്റേഷനുള്ള പഴയ മോഡൽ ഐ20 കാറിനാണ് 500 രൂപ പിഴയിട്ടു കൊണ്ടുള്ള ചലാൻ നോട്ടീസ് ലഭിച്ചത്. കാറിൽ ഹെൽമറ്റ് ധരിച്ചില്ല എന്ന വിചിത്രമായ കാരണം കാണിച്ചാണ് 500 രൂപ പിഴയായി അടക്കാൻ മൊബൈൽ ഫോണിൽ സന്ദേശം എത്തിയത്.

കഴിഞ്ഞദിവസം മൊബൈലിൽ മെസ്സേജുകൾ കൂടിയതിനെ തുടർന്ന് ഡിലീറ്റ് ആക്കുന്നതിനിടയിലാണ് ഇത്തരത്തിൽ ഒരു മെസ്സേജ് റമനിഷിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ട്രാഫിക് പോലീസിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥനോട് സംഭവവുമായി വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് 500 രൂപ പിഴയടക്കാൻ ഉണ്ടെന്ന് കണ്ടെത്തിയത്.

Read Also  :  അഖിലേഷിന്റെ 15,000 കോടിയുടെ പദ്ധതി ബിജെപി 11,000 കോടിയ്ക്ക് നടപ്പാക്കുന്നു: 4000 കോടി എന്തിനായിരുന്നുവെന്ന് യോഗി

അതേസമയം, ദിവസങ്ങളായി തന്റെ കാർ മലപ്പുറം കാവനൂരിലെ വീടിന്റെ മുറ്റത്തെ കിടക്കുകയാണെന്നും നിരത്തിലേക്ക് ഇറക്കിയിട്ടില്ലെന്നുമാണ് ഉടമസ്ഥനായ റമനിഷിന്റെ പ്രതികരണം. പെരിന്തൽമണ്ണയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന റമനീഷ് താന്‍ ഈ ദിവസങ്ങളില്‍ ബൈക്കിലാണ് യാത്ര ചെയ്തതെന്നും വ്യക്തമാക്കുന്നു. ഇതിനെതിരെ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് യുവാവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button