ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 300ലധികം സീറ്റുകള്‍ നേടുകയെന്നത് അഖിലേഷിന്റെ സ്വപ്‌നം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലായിരുന്നു യോഗിയുടെ പ്രതികരണം.
Also Read: അച്ഛന് മറവി രോഗവും, മാനസിക സമ്മര്‍ദവും ഉണ്ട് : നാക്കുപിഴയില്‍ വിശദീകരണവുമായി മുകുള്‍ റോയിയുടെ മകന്‍
300 സീറ്റുകള്‍ നേടുകയെന്നത് അഖിലേഷ് യാദവിന്റെ സ്വപ്‌നമാണെന്നും 300ന് പകരം 400 സീറ്റുകള്‍ നേടുമെന്ന് അദ്ദേഹം സ്വപ്‌നം കണ്ടാലും എന്താണ് പ്രശ്‌നമെന്നും യോഗി ആദിത്യനാഥ് ചോദിച്ചു. 2016ല്‍ പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേ പദ്ധതിയ്ക്കായി 15,000 കോടി രൂപ അഖിലേഷ് യാദവ് അനുവദിച്ചിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം 2018 വരെ ഈ പദ്ധതിയ്ക്ക് തുടക്കം കുറിച്ചില്ലെന്നും ചൂണ്ടിക്കാട്ടി.
മുടങ്ങിക്കിടന്ന പദ്ധതിയ്ക്ക് ജീവന്‍ നല്‍കിയത് തന്റെ സര്‍ക്കാരാണെന്ന് യോഗി പറഞ്ഞു. 11,000 കോടി രൂപയ്ക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കുമായിരുന്ന പദ്ധതി 15,000 കോടി രൂപയാക്കിയത് എന്തിനാണെന്നും 4,000 കോടി രൂപ എന്ത് ചെയ്യാനായിരുന്നുവെന്നും അദ്ദേഹം അഖിലേഷ് യാദവിനോട് ചോദിച്ചു. സ്വന്തം മണ്ഡലത്തില്‍ കോവിഡ് വ്യാപിച്ചപ്പോള്‍ ജനങ്ങളെ ഒറ്റപ്പെടുത്തിയ അഖിലേഷ് സുരക്ഷിത സ്ഥാനത്ത് കഴിയുകയായിരുന്നുവെന്നും യോഗി കുറ്റപ്പെടുത്തി.
Post Your Comments