NattuvarthaLatest NewsKeralaNews

പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കാൻ ബിരിയാണി ചലഞ്ചുമായി സഖാക്കൾ: സംഭാവന നൽകണമെന്ന് അഭ്യർത്ഥിച്ച് ജോമോൾ ജോസഫ്

ചക്കിട്ടപ്പാറ: സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുടുംബങ്ങളെ സഹിക്കുക എന്ന ലക്ഷ്യത്തോടെ സഖാക്കൾ നടത്തുന്ന ബിരിയാണി ചലഞ്ചിന് പിന്തുണയുമായി ആക്ടിവിസ്റ്റ് ജോമോൾ ജോസഫ്. കോഴിക്കോട് ജില്ലയിലെ ഡി.വൈ.എഫ്.ഐ പന്നിക്കോട്ടൂർ യൂണിറ്റ് കമ്മിറ്റിയാണ് ബിരിയാണി ചലഞ്ച് നടത്തുന്നത്. ആഗസ്റ്റ് ഒൻപതിനാണ് പരുപാടി. നിർധനരായ കുടുംബങ്ങളെ സഹായിക്കുക എന്നതാണ് ലക്ഷ്യമെന്ന് സഖാക്കൾ പോസ്റ്റർ ഇറക്കിയിരുന്നു. ഇത് പങ്കുവെച്ച് കൊണ്ടാണ് ജോമോളിന്റെ സഹായ അഭ്യർത്ഥന.

നാട്ടിലുള്ളവർ നേരിട്ട് സഹകരിക്കുന്നത് കൂടാതെ കഴിയുന്ന തുക സംഭാവനയായി നൽകിക്കൊണ്ടും നിങ്ങൾക്ക് ഈ നല്ല ലക്ഷ്യത്തിന് പിന്തുണയേകാമെന്ന് ജോമോൾ ജെസ്‌ബുക്കിൽ കുറിച്ചു. കുറച്ചു കുടുംബങ്ങളുടെ അത്യാവശ്യ കാര്യത്തിനായി വേണ്ടിയാണെന്നും പോസ്റ്റിൽ പറയുന്നു. എന്നാൽ, കമന്റ് ബോക്സ് നിറയെ പരിഹാസവും വിമർശനവുമാണ്. കരുവന്നൂരിലേ ഓട്ടോ തൊഴിലാളികളെയും കൂലിപ്പണിക്കാരനെയും അന്നന്നത്തെ അന്നത്തിൽ നിന്നും മിച്ചം പിടിച്ചു സഹകരണ ബാങ്കിൽ സഖാക്കളെ വിശ്വസിച്ചു പണം നിക്ഷേപിച്ച ആളുകളെയും സഹായിക്കാൻ കൂടി ഒരു കുഴിമന്തി ചലഞ്ചോ ആട് ബിരിയാണി ചലഞ്ചോ കൂടി നടത്തണം എന്നാണു ഒരാളുടെ കമന്റ്.

ജോമോൾ ജോസഫിന്റെ പോസ്റ്റ് ഇങ്ങനെ:

ഞങ്ങളുടെ നാട്ടിലെ DYFI സഖാക്കളുടെ പരിശ്രമം ആണിത്. ആഗസ്റ്റ് 9 ന് കോഴിക്കോട് ജില്ലയിലെ DYFI പന്നിക്കോട്ടൂർ യൂണിറ്റ് കമ്മിറ്റി ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുകയാണ്. സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സഖാക്കൾ ബിരിയാണി ചലഞ്ചുമായി മുന്നോട്ടുവരുന്നത്. നാട്ടിലുള്ളവർ നേരിട്ട് സഹകരിക്കുന്നത് കൂടാതെ കഴിയുന്ന തുക സംഭാവനയായി നൽകിക്കൊണ്ടും നിങ്ങൾക്ക് ഈ നല്ല ലക്ഷ്യത്തിന് പിന്തുണയേകാം. കുറച്ചു കുടുംബങ്ങളുടെ അത്യാവശ്യ കാര്യത്തിനായി വേണ്ടിയാണ് പ്രിയപ്പെട്ടവരെ..

shortlink

Related Articles

Post Your Comments

Related Articles


Back to top button