ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ രാജ്യം പ്രഥമ പരിഗണന നൽകിയത് പാവപ്പെട്ടവർക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവപ്പെട്ടവരുടെ ഭക്ഷണത്തെ കുറിച്ചും തൊഴിലിനെ കുറിച്ചുമാണ് ആദ്യ ദിവസം മുതൽ ചിന്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന, പ്രധാനമന്ത്രി ഗരീബ് കല്യാൺ റോസ്ഗർ യോജന എന്നീ പദ്ധതികളിലെ ഗുണഭോക്താക്കളുമായി നടത്തിയ വീഡിയോ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
‘കോവിഡ് വൈറസ് മഹാമാരിയുടെ സമയത്ത് 80 കോടി ഇന്ത്യക്കാർക്ക് സൗജന്യ റേഷൻ നൽകി. ഗോതമ്പും അരിയും പയർവർഗങ്ങളും എട്ട് കോടിയിലധികം പാവപ്പെട്ട കുടുംബങ്ങൾക്ക് ലോക്ക്ഡൗൺ സമയത്ത് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ പോലും നൽകിയിരുന്നുവെന്നും 20 കോടിയിലധികം സ്ത്രീകൾക്ക് അവരുടെ ജൻധൻ ബാങ്ക് അക്കൗണ്ടുകളിലൂടെ ഏകദേശം 30,000 കോടി രൂപ നേരിട്ട് ലഭിച്ചുവെന്നും’ പ്രധാനമന്ത്രി വ്യക്തമാക്കി.
‘സൗജന്യ റേഷൻ ലഭിച്ചവരിൽ മധ്യപ്രദേശിൽ നിന്നുള്ള അഞ്ച് കോടി ജനങ്ങളും ഉൾപ്പെടുന്നു. മധ്യപ്രദേശിലെ കനത്ത മഴയും വെള്ളപ്പൊക്കവും നിർഭാഗ്യകരമാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യാ ഗവൺമെന്റും മുഴുവൻ രാജ്യവും മധ്യപ്രദേശിനൊപ്പം നിൽക്കുന്നുണ്ടെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ടോക്യോയിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ: ഗുസ്തിയിൽ ബജറംഗ് പൂനിയയ്ക്ക് വെങ്കലം
Post Your Comments