COVID 19Latest NewsIndiaNews

കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് വാട്സ്‌ആപ്പിലൂടെ ഡൗണ്‍ലോഡ് ചെയ്യാം : പുതിയ സംവിധാനം നിലവിൽ വന്നു

കോവിൻ സൈറ്റിൽ രജിസ്റ്റർ ചെയ്ത നമ്പറിലെ വാട്സാപ് അക്കൗണ്ടില്‍ മാത്രമേ സേവനം ലഭിക്കൂ

ന്യൂഡല്‍ഹി : കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ 50 കോടി കുത്തിവെപ്പുകൾ നടത്തി റെക്കോർഡ് നേട്ടം ഇന്ത്യ ഇന്നലെ കൈവരിച്ചിരുന്നു. 2021 ജനുവരി 16 ഓടെ ആരംഭിച്ച വാക്‌സിനേഷൻ ക്യാമ്പെയിനിലൂടെ ഇതുവരെ 11 കോടിയോളം ജനങ്ങൾ വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു. നിരവധി സംസ്ഥാനങ്ങളിലെ പല ജില്ലകളിലും നൂറ് ശതമാനം വാക്‌സിനേഷൻ നടന്നിട്ടുണ്ട്.

Read Also : ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടല്‍ : ഭീകരനെ വധിച്ച് സുരക്ഷാസേന 

കൊവാക്‌സിൻ, കൊവിഷീൽഡ്, സ്പുടനിക് v , മോഡേണ എന്നീ കൊറോണ പ്രതിരോധ വാക്‌സിനുകൾക്കാണ് രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയിരിക്കുന്നത്. 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കേന്ദ്രം സൗജന്യമായി വാക്‌സിൻ നൽകാൻ ആരംഭിച്ചതോടെ വാക്‌സിനേഷൻ വേഗത്തിലാവുകയായിരുന്നു.

അതേസമയം കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഇനിമുതൽ വാട്സ്‌ആപ്പിലൂടെ ഡൗണ്‍ലോഡ് ചെയ്യാം. ‘MyGov Corona Helpdesk’ എന്ന സംവിധാനത്തിലൂടെയാണ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് വാട്സ്‌ആപ്പില്‍ ലഭിക്കുക. കോവിൻ സൈറ്റിൽ രജിസ്റ്റർ ചെയ്ത നമ്പറിലെ വാട്സാപ് അക്കൗണ്ടില്‍ മാത്രമേ സേവനം ലഭിക്കൂ.

ആദ്യം 9013151515 എന്ന നമ്പർ ഫോണില്‍ സേവ് ചെയ്യണം. ഈ നമ്പർ വാട്സ്‌ആപ്പില്‍ തുറന്നശേഷം ‘Download certificate’ എന്ന് ടൈപ്പ് ചെയ്ത് മെസേജ് അയക്കുക. ഫോണില്‍ ലഭിക്കുന്ന ഒടിപി വാട്സ്‌ആപ്പില്‍ മറുപടി മെസേജ് ആയി നല്‍കുക. ഇവിടെ കോവിനില്‍ രജിസ്റ്റര്‍ ചെയ്തവരുടെ പേരുകള്‍ ദൃശ്യമാകും. ഡൗണ്‍ലോഡ് ചെയ്യേണ്ട ആളുടെ പേരിന് നേരെയുളള നമ്പർ ടൈപ്പ് ചെയ്താലുടന്‍ പിഡിഎഫ് രൂപത്തില്‍ മെസേജ് ആയി സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button