KeralaNattuvarthaLatest NewsCrime

യുവതി ബോധരഹിതയായ നിലയില്‍ കിണറിനടുത്ത്, ആഭരണം കവര്‍ന്നതായി പരാതി

കാതില്‍ അണിഞ്ഞിരുന്ന ഒരു ജോഡി കമ്മലുകള്‍ ഊരിയെടുത്ത് മോഷ്ടാവ് കടന്നു കളഞ്ഞു.

പരപ്പനങ്ങാടി: കിണറ്റില്‍ നിന്നും വെള്ളം എടുക്കുന്നതിനിടെ വീട്ടമ്മയെ ബോധരഹിതയാക്കി ആഭരണം കവര്‍ന്നതായി പരാതി. ചെട്ടിപ്പടി കുപ്പിവളവിനടുത്ത് പ്രധാന റോഡരികിലുള്ള വീട്ടിലാണ് സംഭവം. പുലര്‍ച്ചെ അഞ്ചര മണിയോടെ കിണറില്‍ നിന്നും വെള്ളം കോരാനിറങ്ങിയ വീട്ടമ്മയാണ് കവര്‍ച്ചക്കിരയായത്.

read also: കുഞ്ഞാലിക്കുട്ടി യുഗം അവസാനിക്കുന്നു: മാഫിയാ രാഷ്ട്രീയത്തിനുള്ള താക്കീതെന്ന് കെ ടി ജലീൽ

മോഷ്ടാവ് ഇവരുടെ മുടി പിറകോട്ട് വലിച്ച്‌ പിടിച്ച്‌ എന്തോ മണപ്പിച്ച്‌​ ബോധരഹിതയാക്കിയതിന്​ ശേഷം ആഭരണങ്ങള്‍ കവരുകയുമായിരുന്നു. കാതില്‍ അണിഞ്ഞിരുന്ന ഒരു ജോഡി കമ്മലുകള്‍ ഊരിയെടുത്ത് മോഷ്ടാവ് കടന്നു കളഞ്ഞു. വീട്ടുകാര്‍ ഉണര്‍ന്നെണീറ്റപ്പോഴാണ് യുവതി ബോധരഹിതയായ നിലയില്‍ കിണറിനടുത്ത് കണ്ടെത്തിയത് .പരപ്പനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button