Latest NewsNewsInternational

അഫ്ഗാനില്‍ സ്ഥിതി ഗുരുതരം, താലിബാന്‍ ആക്രമണത്തില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടു

കൂടുതല്‍ നഗരങ്ങള്‍ പിടിച്ചെടുത്ത് തീവ്രവാദികള്‍

കാബൂള്‍: അഫ്ഗാനിസ്താനില്‍ സ്ഥിതി കൂടുതല്‍ വഷളാകുന്നു. യു.എസ് ദൗത്യസേനയുടെ പിന്മാറ്റത്തിനു പിന്നാലെ താലിബാന്‍ തീവ്രവാദ സംഘം തലസ്ഥാന നഗരമായ കാബൂളിലേയ്ക്കും കടന്നു. കാബൂളിലെ രണ്ട് പ്രവിശ്യകള്‍ ഇതിനകം പിടിച്ചെടുത്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഷെബെര്‍ഘാന്‍, കുന്ദൂസ് നഗരങ്ങളാണ് ഒടുവില്‍ പിടിച്ചെടുത്തത്. കുന്ദൂസില്‍ നടന്ന ഏറ്റുമുട്ടലില്‍ 11 പേര്‍ കൊല്ലപ്പെടുകയും 39 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് കുന്ദൂസ് പബ്ലിക് ഹെല്‍ത്ത് ഡയക്ടറേറ്റ് ഇസാനുള്ള ഫാസില്‍ പറഞ്ഞു.

Read Also : കൊറോണ മഹാമാരിക്ക് അവസാനമില്ല, ചൈനയുടെ പ്രഭവ കേന്ദ്രത്തില്‍ വീണ്ടും അതിതീവ്ര വൈറസ് പടരുന്നു

അതേസമയം, അഫ്ഗാനിസ്താനിലുള്ള പൗരന്മാരോട് ഉടന്‍ രാജ്യം വിടാന്‍ യു.എസ് എംബസി നിര്‍ദ്ദേശം നല്‍കി. ലഭ്യമായ കൊമേഴ്സ്യല്‍ വിമാന സര്‍വീസുകള്‍ ഉപയോഗിച്ച് അടിയന്തരമായി നാട്ടിലേക്ക് മടങ്ങണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അഫ്ഗാനില്‍ നിന്ന് യുഎസ് സൈന്യം പിന്‍മാറിയതോടെ എംബസിയിലെ ജീവനക്കാരേയും സുരക്ഷാ സംവിധാനങ്ങളും യു.എസ് ഭരണകൂടം വെട്ടിക്കുറച്ചിരുന്നു. ഇതേത്തുടര്‍ന്ന് അഫ്ഗാനിസ്താനിലുള്ള യു.എസ് പൗരന്മാരെ സഹായിക്കാന്‍ കാബൂളിലെ യു.എസ് എംബസിക്ക് പരിമിതികള്‍ ഉണ്ടെന്ന് യു.എസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button