കൊച്ചി: അധ്യാപകരായ വൈദികരിൽ നിന്നും കന്യാസ്ത്രീകളിൽ നിന്നും നികുതി ഈടാക്കുന്നതിൽ അപാകതയില്ലെന്ന് ഹൈക്കോടതി. ഭരണഘടനയുടെ 25ാം അനുഛേദ പ്രകാരമുള്ള മതസ്വാതന്ത്ര്യത്തിന്റെ ഭാഗമായി ടി.ഡി.എസ് ഇളവ് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എസ്.വി. ഭാട്ടി, ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
Also Read:സ്കൂളുകള്‍ ഓഗസ്റ്റ് 17 മുതല്‍ തുറക്കും, പുതിയ തീരുമാനവുമായി മഹാരാഷ്ട്ര സർക്കാർ
സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനുമെന്ന ബൈബിള്‍ വാക്യം ഉദ്ധരിച്ചുകൊണ്ടാണ് ഡിവിഷന്‍ബെഞ്ച് നികുതി കാര്യത്തിൽ കോടതിയുടെ നയം വ്യക്തമാക്കിയത്. ടി.ഡി.എസ് പിടിക്കുന്നതിനെതിരെ നല്കിയ ഹർജി സിംഗിള്‍ബെഞ്ച് തള്ളിയതിനെതിരെ സിസ്റ്റര്‍ മേരി ലൂസിറ്റയടക്കം നല്കിയ 49 അപ്പീല്‍ ഹർജികള്‍ തള്ളിയാണ് കോടതി പുതിയ ഉത്തരവ് ഇറക്കിയത്.
Post Your Comments