
തിരുവനന്തപുരം: വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. വകുപ്പ് തല അന്വേഷണത്തിന് ശേഷമാണ് നടപടി. കിരണ്‍ കുമാറിന്റെ വിശദീകരണം കേട്ട ശേഷമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
Also Read: കേരളത്തിൽ നിന്നെത്തുന്നവർക്ക് കർശന നിയന്ത്രണങ്ങൾ: അതിർത്തികളിൽ പരിശോധന ശക്തമാക്കാൻ കർണാടക
കിരണിനെതിരായ കുറ്റങ്ങള്‍ തെളിഞ്ഞെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കിരണിന് ഇനി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി കിട്ടില്ലെന്നും പെന്‍ഷന്‍ ലഭിക്കാന്‍ പോലും സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കിരണ്‍ കുമാര്‍ അറസ്റ്റിലായതിന് ശേഷം സസ്‌പെന്‍ഷനിലായിരുന്നു.
കേരള സിവില്‍ സര്‍വീസ് ചട്ടം എട്ടാം വകുപ്പ് അനുസരിച്ചാണ് കിരണ്‍ കുമാറിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് സ്ത്രീധന പീഡന കേസുമായി ബന്ധപ്പെട്ട് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നത്. ജൂണ്‍ 21നാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കിരണിനെതിരെ സ്ത്രീധന പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും കേസെടുത്തിരുന്നു.
Post Your Comments