തിരുവനന്തപുരം: ജാഗ്രത കൈവിട്ടാല്‍ സംസ്ഥാനത്ത് കുറച്ച് ദിവസത്തിനകം രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവിലെ നിയന്ത്രണങ്ങള്‍ കോവിഡ് രോഗവ്യാപനം തടയാനാണ്. സംസ്ഥാനത്ത് രോഗവ്യാപന ഭീതി നില നില്‍ക്കുന്നെന്നും വീണാ ജോര്‍ജ് സഭയില്‍ പറഞ്ഞു. കടകളിലെ പ്രവേശന നിബന്ധനകള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. അശാസ്ത്രീയ മാനദണ്ഡങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നുവെന്നാണ് ആരോപണം. നിയന്ത്രണങ്ങളുടെ മറവില്‍ പൊലീസ് അനാവശ്യമായി പിഴയിടാക്കുന്നെന്നും ആക്ഷേപമുണ്ട്.
Read Also: ടെലിഫോൺ എക്സ്ചേഞ്ചുകൾക്ക് പിന്നിൽ അജ്ഞാത സംഘങ്ങൾ: വേര് ചികഞ്ഞ് അന്വേഷണ ഏജൻസികൾ, സംഭവം കേരളത്തിൽ
നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ആരോഗ്യമന്ത്രി പ്രതിപക്ഷ പിന്തുണതേടി. നിയന്ത്രണം വേണ്ടെന്നല്ല, അശാസ്ത്രീയമാകരുതെന്ന് പ്രതിപക്ഷം വ്യക്തമാക്കി. വാക്സീനെടുത്ത യുവാക്കള്‍ കുറവാണ്, അവര്‍ക്ക് പുറത്തിറങ്ങാനാവില്ലെന്ന് കെ. ബാബു സഭയിൽ ആരോപിച്ചു.
Post Your Comments