ബാഴ്‌സലോണ: അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസി ബാഴ്‌സലോണ വിട്ടതോടെ ഇനി എവിടേക്കാവും കൂടുമാറ്റം നടത്തുകയെന്ന ചർച്ചകളാണ് അരങ്ങേറുന്നത്. ജൂൺ അവസാനത്തോടെ ബാഴ്‌സയുമായുള്ള കരാർ അവസാനിച്ച മെസി ക്ലബുമായി പുതിയ കരാറിൽ ഒപ്പുവെക്കില്ലെന്ന വിവരം ബാഴ്‌സലോണ ഔദ്യോഗിക പ്രസ്താവനയിലൂടെ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.
ബാഴ്‌സ ജേഴ്സിയിൽ മെസി ഉണ്ടാവില്ലെന്ന വാർത്ത ആരാധകർക്ക് ഇതുവരെ ഉൾക്കൊള്ളുവാനായിട്ടില്ല. ബാഴ്‌സലോണയുമായുള്ള കരാർ അവസാനിച്ച് ജൂലൈ മുതൽ ഫ്രീ ഏജന്റായ മെസിയുമായി അഞ്ചു വർഷത്തെ പുതിയ കരാറിൽ ഒപ്പുവെക്കാൻ ധാരണയിലെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിൽ മെസി ചേക്കേറാൻ സാധ്യതയുള്ള ക്ലബുകൾ ഏതൊക്കെയാണെന്നാണ് ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
മെസി ചേക്കേറാൻ സാധ്യതയുള്ള ക്ലബുകളിൽ മുൻ പന്തിയിലാണ് പിഎസ്ജി. താരത്തിനെ സ്വന്തമാക്കാനായി പണം മുടക്കാൻ യാതൊരു മടിയും കാണിക്കാത്ത ക്ലബുകളിൽ മുൻനിരയിലാണ് പിഎസ്ജിയുടെ സ്ഥാനം. മെസിയെ സ്വന്തമാക്കാനുള്ള താല്പര്യം പലപ്പോഴും പരസ്യമാക്കിയിട്ടുള്ള പിഎസ്ജി പുതിയ സാഹചര്യത്തിൽ വീണ്ടും രംഗത്തെത്തും. കൂടാതെ മെസിയുടെ പ്രിയ സുഹൃത്ത് നെയ്മറും ടീമിലുള്ളത് പിഎസ്ജിയ്ക്ക് അനുകൂല സാഹചര്യമാണ് ഒരുക്കുന്നത്.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മെസിയെ സ്വന്തമാക്കാൻ രംഗത്തുണ്ടായിരുന്ന ക്ലബാണ് മാഞ്ചസ്റ്റർ സിറ്റി. എന്നാൽ മെസ്സി ബാഴ്‌സലോണയിൽ തുടരാൻ തീരുമാനിച്ചതോടെ സിറ്റി ശ്രമങ്ങൾ അവസാനിപ്പിക്കുകയിരുന്നു. അതേസമയം, താരം ബാഴ്‌സ വിട്ടതോടെ തന്റെ പ്രിയ പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ ടീമിലേക്ക് ചേക്കേറാനുള്ള സാധ്യതകൾ കൂടുതലാണ്.
Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: ഗുസ്തിയിൽ ഇന്ത്യയുടെ ബജ്രംഗ് പുനിയ സെമിയിൽ
മെസിയുടെ ഉയർന്ന പ്രതിഫലം താങ്ങാൻ കഴിവുള്ള മറ്റൊരു ക്ലബ് ചെൽസിയാണ്. ഈ സീസണിൽ ഇതുവരെ വലിയ സൈനിംഗ് ഒന്നും നടത്താത്ത ചെൽസി മെസ്സിക്ക് വേണ്ടി പണം വാരിയെറിയാൻ തയ്യാറാകും.
Post Your Comments