Latest NewsNewsSports

ടോക്കിയോ ഒളിമ്പിക്സ് 2021: ഗുസ്തിയിൽ ഇന്ത്യയുടെ ബജ്രംഗ് പുനിയ സെമിയിൽ

ടോക്കിയോ: ഒളിമ്പിക്സ് 65 കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ ബജ്രംഗ് പുനിയ സെമിഫൈനലിൽ കടന്നു. ക്വാർട്ടറിൽ ഇറാന്റെ മൊർട്ടേസ ഗാസിയെയാണ് പുനിയ പരാജയപ്പെടുത്തിയത്. അവസാന നിമിഷം വരെ പിന്നിൽ നിന്ന ശേഷം തകർപ്പൻ തിരിച്ചുവരവിലൂടെയാണ് പുനിയ സെമി ഉറപ്പിച്ചത്.

പ്രീക്വാർട്ടറിൽ കിർഗിസ്ഥാന്റെ ഇമാസർ അകമാറ്റലിയെ വീഴ്ത്തിയായിരുന്നു പുനിയ ക്വാർട്ടറിൽ പ്രവേശിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന സെമി പോരാട്ടത്തിൽ അസർബൈജാന്റെ ഹാജി അലിവെയാണ് പുനിയയുടെ എതിരാളി. റിയോ ഒളിമ്പിക്സിലെ മെഡൽ ജേതാവാണ് മൂന്ന് തവണ ലോക ചാമ്പ്യൻഷിപ്പ് നേടിയിട്ടുള്ള ഹാജി അലിവെ.

Read Also:- ഭാവിയിൽ ടോട്ടനത്തിന്റെ പരിശീലകനാകാൻ ആഗ്രഹമുണ്ട്: മേസൺ

നേരത്തെ, ഗുസ്തിയിൽ 86 കിലോഗ്രാം വിഭാഗത്തിൽ വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ ഇന്ത്യയുടെ ദീപക് പുനിയക്ക് തോൽവി. സാൻ മരിനോയുടെ മൈലെസ് നാസെം അമിനാണ് ഇന്ത്യൻ താരത്തെ പരാജയപ്പെടുത്തിയത്. 4-2 എന്ന സ്കോറിനായിരുന്നു ദീപക്കിന്റെ തോൽവി.

shortlink

Related Articles

Post Your Comments

Related Articles


Back to top button