പരപ്പനങ്ങാടി : നെടുവ വില്ലേജിലെ ദുരിതമേഖലകളിലെ വീടുകളില്‍ നിന്ന് ക്യാംപുകളിലേക്കും ബന്ധുവീടുകളിലേക്കും താമസം മാറിയവരാണ് പിണറായി സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. 2019 ആഗസ്തിലുണ്ടായ പ്രളയത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധന സഹായം ലഭിക്കാത്ത കുടുംബങ്ങള്‍ ചേര്‍ന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപ്പാക്കാത്തതിനെ തുടർന്നാണ് പ്രതിഷേധം.
ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച വീഴ്ച്ചയാണ് പ്രളയ ദുരിതത്തില്‍ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ധനസഹായം നഷ്ടപ്പെടാന്‍ കാരണമായത്. പ്രളയത്തെ തുടര്‍ന്ന് മാറി താമസിച്ച കുടുംബങ്ങള്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് വീടുകളില്‍ തിരിച്ചെത്തിയത്. ഇതിന് ശേഷം താലൂക്ക്, വില്ലേജ്, നഗരസഭ അധികാരികള്‍ പരിശോധനടത്തി ഇവരുടെ ആധാര്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്കും കേടുപാടുകള്‍ സംഭവിച്ച വീടുകളും ഫോട്ടോയെടുത്ത് പ്രളയ ധനസഹായത്തിനായി രൂപീകരിച്ച ‘റീ ബില്‍ഡ് ‘ആപ്ലിക്കേഷനിലേക്ക് അപ് ലോഡ് ചെയ്തു.
സാങ്കേതിക തകരാര്‍ കാരണം ഈ കുടുംബങ്ങളുടെ ഒരു രേഖയും ഓഫിസുകളിലെത്തിയില്ല. തുടർന്ന് ബന്ധപ്പെട്ട രേഖകള്‍ വില്ലേജ് ഓഫീസിലും കലക്‌ട്രേറ്റിലും സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശത്തെത്തുടര്‍ന്ന് വീണ്ടും ഓഫീസുകളില്‍ സമര്‍പ്പിച്ച് 8 മാസത്തോളമായിട്ടും ധനസഹായം കിട്ടുന്നത് നീണ്ടുപോകുന്നതിനാല്‍ ഓഫീസില്‍ നിന്നുള്ള അറിയിപ്പിനെത്തുടര്‍ന്ന് മുഖ്യമന്ത്രിക്കും റവന്യുമന്ത്രിക്കും വീണ്ടും അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് ഈ കുടുംബങ്ങള്‍.
Post Your Comments