ന്യൂഡൽഹി : പോളണ്ടിലെ വാഴ്‌സെ യൂണിവേഴ്‌സിറ്റി ലൈബ്രറിയുടെ മുന്നിലെ കാഴ്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. പോളണ്ടിലെ ഇന്ത്യന്‍ എംബസിയാണ് ട്വിറ്ററില്‍ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Read Also : പരാജയത്തിൽ പൊട്ടിക്കരഞ്ഞ വനിതാ ഹോക്കി ടീമിന് ആശ്വാസമേകി പ്രധാനമന്ത്രി നരേന്ദ്രമോദി
പോളണ്ടിലെ ലൈബ്രറിയുടെ ഭിത്തിയിൽ സംസ്‌കൃതത്തിലുള്ള ഉപനിഷദ് വചനങ്ങൾ വലിയ അക്ഷരങ്ങളില്‍ കൊത്തി വച്ചിരിക്കുന്നതാണ് ചിത്രങ്ങളിൽ കാണാനാകുന്നത്.
‘ എത്ര മനോഹരമായ കാഴ്ചയാണിത്!! വാഴ്‌സെ യൂണിവേഴ്‌സിറ്റി ലൈബ്രറിയുടെ ഭിത്തിയില്‍ ഉപനിഷദ് വചനങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന ദൃശ്യമാണിത്. ഹിന്ദുമതത്തിന്റെ അടിസ്ഥാനമെന്ന് വിശ്വസിക്കുന്ന ഉപനിഷത്തുക്കളിലെ സംസ്‌കൃത വചനങ്ങളാണ് ഇതിലുള്ളതെന്നും’ എംബസിയുടെ ട്വീറ്റില്‍ പറയുന്നു.
What a pleasant sight !!? This is a wall of Warsaw University's library with Upanishads engraved on it. Upanishads are late vedic Sanskrit texts of Hindu philosophy which form the foundations of Hinduism. ??@MEAIndia pic.twitter.com/4fWLlBUAdX
— India in Poland and Lithuania (@IndiainPoland) July 9, 2021
എംബസി ഈ ചിത്രം ട്വീറ്റ് ചെയ്തതിന് പിന്നാലെ ഇതിന് വലിയ പ്രചാരം ലഭിക്കുകയായിരുന്നു. ഓരോ ഭാരതീയനും അഭിമാനം നല്‍കുന്ന കാഴ്ചയാണിതെന്നാണ് ഭൂരിഭാഗം പേരും ഇതിന് കമന്റ് ചെയ്തിരിക്കുന്നത്.
Post Your Comments