കോട്ടയം: ഏറ്റുമാനൂരിൽ വ്യാപാരി ആത്മഹത്യ ചെയ്തു. പുന്നത്തുറ കറ്റോട് ജംഗ്ഷനിൽ ചായക്കട നടത്തുകയായിരുന്ന കെ.ടി.തോമസ് ആണ് മരിച്ചത്. ഇദ്ദേഹത്തെ സ്വന്തം കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കൊവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് വ്യാപാരം പ്രതിസന്ധിയിലായതിന്റെ മനോവിഷമത്തിലായിരുന്നു തോമസെന്ന് ബന്ധുക്കൾ പറഞ്ഞു.
അതേസമയം സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത നിയന്ത്രണങ്ങൾ നടപ്പാക്കാൻ ശ്രമിക്കുമ്പോൾ പരാജയത്തിലേക്ക് നീങ്ങുകയാണ് സർക്കാർ. കടകളിൽ എത്താൻ വാക്സീൻ സർട്ടിഫിക്കറ്റ് നിബന്ധന ഇന്നും കർശനമായി നടപ്പാക്കില്ല. അരി വാങ്ങാൻ പോകാനും വാക്സീൻ സർട്ടിഫിക്കറ്റ് വേണമെന്ന തരത്തിലുള്ള നിബന്ധനയ്ക്കെതിരെ വിമർശനം ശക്തം. നിർദേശത്തിൽ വ്യാപാരികളും അസംതൃപ്തരാണ്. ഏതൊക്കെ ഇടങ്ങൾ അടച്ചിടണം എന്നതിൽ ആശയക്കുഴപ്പം തുടരുന്നു.
Post Your Comments