Latest NewsKeralaNews

കോട്ടയത്ത് വ്യാപാരി ജീവനൊടുക്കിയതിന് പിന്നില്‍ ബാങ്കിന്റെ ഭീഷണിയെന്ന് കുടുംബം

കോട്ടയം: കോട്ടയം അയ്മനം കുടയംപടിയിലെ വ്യാപാരി ജീവനൊടുക്കിയതിന് പിന്നില്‍ ബാങ്കിന്റെ ഇടപെടലാണെന്ന ആരോപണവുമായി കുടുംബം രംഗത്ത് വന്നു. കോട്ടയം അയ്മനം കുടയംപടിയില്‍ ചെരിപ്പ് കട നടത്തിവന്നിരുന്ന ബിനു (50) ആണ് ഇന്നലെ ഉച്ചയോടെ ആത്മഹത്യ ചെയ്തത്. കര്‍ണാടക ബാങ്കിന്റെ നിരന്തര ഭീഷണിയെ തുടര്‍ന്നാണ് ബിനു ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം.

Read Also: നരിക്കുനിയിൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണം: ബസ് കാത്തുനിന്ന യാത്രക്കാരന് പരിക്ക്

രണ്ടു മാസത്തെ കുടിശിക മുടങ്ങിയതിന്റെ പേരില്‍ ബാങ്ക് ജീവനക്കാരന്‍ നിരന്തരം കടയില്‍ കയറി ഭീഷണി മുഴക്കിയെന്ന് ബിനുവിന്റെ മകള്‍ നന്ദന പറഞ്ഞു. ബാങ്കിലെ ജീവനക്കാരനായ പ്രദീപ് എന്ന വ്യക്തിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. മരിച്ചാല്‍ ഉത്തരവാദി ബാങ്ക് ജീവനക്കാരനാണെന്ന് പിതാവ് പറഞ്ഞിരുന്നതായും മകള്‍ നന്ദന ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

കടയിലേക്കുള്ള ആവശ്യത്തിന് വേണ്ടിയാണ് ബിനു 5 ലക്ഷം രൂപ വായ്പ എടുത്തത്. ഇതിന് മുമ്പും ബിനു ഇതേ ബാങ്കില്‍ നിന്ന് രണ്ട് തവണ വായ്പ എടുക്കുകയും കൃത്യമായി തിരിച്ചടക്കുകയും ചെയ്തിട്ടുണ്ട്. മാസം 14000 രൂപയാണ് അടവ് വരുന്നത്. കഴിഞ്ഞ രണ്ട് മാസമായി ഈ തുക അടക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ബാങ്കിലെ ജീവനക്കാരന്‍ നിരന്തരമായി കടയിലെത്തി ബിനുവിനെ ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് കുടുംബം ആരോപിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button