
നാഗര്‍കോവില്‍ : കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 25,000കിലോ റേഷന്‍ അരിയുമായി യുവാവ് പിടിയിൽ. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. കടലൂര്‍, ചിദംബരം, അമ്പത്തൂർ നഗര്‍ സ്വദേശി നക്കീരന്‍ (29) ആണ് പിടിയിലായത്. മാര്‍ത്താണ്ഡം ജംഗ്ഷനില്‍ നടത്തിയ വാഹന പരിശോധനയിലാണ് അരി പിടികൂടിയത്.
അരി കടത്തുന്നതായി മാര്‍ത്താണ്ഡം ഇന്‍സ്‌പെക്ടര്‍ സെന്തില്‍ വേല്‍ കുമാറിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. അരിയും ലോറിയും നാഗര്‍കോവില്‍ ഫുഡ് സെല്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. അന്വേഷണത്തില്‍ തിരുനെല്‍വേലിയില്‍ നിന്ന് കേരളത്തിലേക്ക് അരി കൊണ്ടുപോകുന്നതായി പ്രതി സമ്മതിച്ചു.
Post Your Comments