കൊട്ടാരക്കര: സപ്ലൈക്കോ ഗോഡൗണിൽ വർഷങ്ങൾ പഴക്കം ചെന്ന അരി കഴുകി വൃത്തിയാക്കി സ്‌കൂളുകളിലേക്ക് അയക്കാൻ നീക്കം. 2017 ൽ ലഭിച്ച അരിയാണ് നാശമായിട്ടും വൃത്തിയാക്കി സ്‌കൂളുകളിലേക്ക് അയക്കാൻ തീരുമാനിച്ചതെന്നാണ് ആരോപണം. പഴകി പുഴുത്ത അരി വൃത്തിയാക്കുന്നത് തടഞ്ഞു. കൊട്ടാരക്കര സപ്ലൈക്കോയിലാണ് സംഭവം.
പുതിയ ചാക്കുകളിലാക്കി സ്‌കൂളുകളിലേക്ക് കയറ്റി അയക്കാനായിരുന്നു ശ്രമമെന്ന് ബിജെപി ആരോപിച്ചു. 2000 ചാക്ക് പഴകിയ അരി വൃത്തിയാക്കാനായിരുന്നു ശ്രമം. പ്രളയം വന്നിട്ടും കോവിഡ് ദുരിതത്തിലും വിതരണം ചെയ്യാതെ 4വോട്ടിനു വേണ്ടി മാറ്റിവെച്ചു അവസാനം പുഴുവരിച്ചു കുഴിച്ചു മൂടേണ്ട അവസ്ഥയിൽ ആയിരകണക്കിന് ചാക്ക് അരികളാണ് കേരളത്തിലെ വിവിധ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നത് എന്ന ആരോപണം നിലനിൽക്കെയാണ് ഈ വിവരവും പുറത്തുവരുന്നത്.
Post Your Comments