Latest NewsKeralaNattuvarthaNewsIndia

ജനങ്ങൾ നിയന്ത്രണം ലംഘിക്കുമ്പോഴാണ് പോലീസിന് ഇടപെടേണ്ടി വരുന്നത്: പോലീസിനെ ന്യായീകരിച്ച് വീണാ ജോർജ്

തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോൾ ലംഘനമെന്ന പേരിൽ പോലീസ് നടത്തിയ നരഹത്യകളെ ന്യായീകരിച്ച് ആരോഗ്യമന്ത്രി. ജനങ്ങൾ നിയന്ത്രണം ലംഘിക്കുമ്പോഴാണ് പോലീസിന് ഇടപെടേണ്ടി വരുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് നിയമസഭയിൽ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ പുനപരിശോധിക്കാന്‍ ആലോചിക്കുന്നില്ലെന്ന പ്രസ്താവനയ്ക്കിടയിലായിരുന്നു മന്ത്രിയുടെ ന്യായീകരണം.

Also Read:മുഖത്തെ പാടുകളാണോ പ്രശ്നം? പരിഹാരമുണ്ട്!!

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എല്ലാക്കാലവും നീട്ടിക്കൊണ്ട് പോകാനാകില്ല. പരിശോധിച്ച ശേഷമാണ് അവ നടപ്പാക്കിയതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്ത് മൂന്നാം തരംഗമുണ്ടാകാനുള്ള സൂചനയുണ്ട്. വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് ഇപ്പോഴുള‌ളതിന്റെ ഇരട്ടിയോ അതിലേറെയോ രോഗികളുണ്ടാകാന്‍ സാധ്യതയുണ്ട്. വാക്‌സിനേഷന്‍ പൂര്‍ണമാകും മുന്‍പാണ് മൂന്നാം തരംഗമെത്തുന്നതെങ്കില്‍ സംസ്ഥാനത്ത് ഗുരുതരമായ സ്ഥിതിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button