Latest NewsKeralaNews

മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഇന്ന് ചോദ്യം ചെയ്യും

മലപ്പുറം : മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഇന്ന് ചോദ്യം ചെയ്യും. ചന്ദ്രിക ദിനപത്രത്തിലെ നിക്ഷേപവുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ആണ് ചോദ്യം ചെയ്യുക.

Read Also : കൊല്ലത്ത് പോക്‌സോ കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി : രണ്ട് പേർ അറസ്റ്റിൽ  

കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ എംഎൽഎ കെ.ടി ജലീൽ ഹൈദരലി ശിഹാബ് തങ്ങൾ, മുസ്ലീം ലീഗ് ദേശീയ അദ്ധ്യക്ഷൻ കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ലീഗിനകത്തു തന്നെ വാദപ്രതിവാദങ്ങൾ ശക്തമായി തുടരുന്നതിനിടെയാണ് തങ്ങളെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.

നിലവിൽ കോഴിക്കോട് ചികിത്സയിലാണ് തങ്ങൾ. വെള്ളിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് ബുധനാഴ്ച അന്വേഷണ സംഘം തങ്ങൾക്ക് നോട്ടീസ് കൈമാറിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button