കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളെ വിമര്‍ശിച്ച് സംവിധായകന്‍ അലി അക്ബര്‍. അഞ്ഞൂറ് മുടക്കി ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി, 150 രൂപയുടെ അരി വാങ്ങാനും ഒരു യോഗം വേണം എന്നായിരുന്നു അലി അക്ബറിന്റെ വിമർശനം. കടകളില്‍ എത്തുന്ന ഉപഭോക്താക്കള്‍ അടക്കം ഒരു ഡോസ് വാക്സിന്‍ എടുത്ത് 14 ദിവസം പിന്നിട്ടവരോ, 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധന നടത്തിയ നെഗറ്റീവ് ആണെന്ന് ഉറപ്പിച്ചവരോ, കൊവിഡ് പോസിറ്റീവ് ആയി ഒരു മാസം കഴിഞ്ഞവരോ ആയിരിക്കണമെന്ന പുതിയ തീരുമാനത്തിനെതിരെയാണ് സംവിധായകന്റെ പോസ്റ്റ്.
‘അഞ്ഞൂറ് മുടക്കി ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി, 150 രൂപയുടെ അരി വാങ്ങാനും ഒരു യോഗം വേണം. എന്റെ കിറ്റപ്പോ.’–എന്നാണ് അലി അക്ബർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. മറ്റൊരു പോസ്റ്റിൽ ‘ബവ്റിജസിൽ പോകാൻ ഒരു സര്‍ട്ടിഫിക്കറ്റും വേണ്ട. ഇവിടെ ഒരു സര്‍ട്ടിഫിക്കറ്റും വേണ്ട, വന്നോളൂ തിക്കിത്തിരക്കി വാങ്ങിച്ചോളൂ, കുടിച്ചോളൂ.’–അലി കുറിച്ചു.
പ്രമുഖരുടെ വിമർശനങ്ങൾക്ക് പിന്നാലെ ട്രോളുകളിലും പരിഹസിക്കപ്പെട്ട് കേരളത്തിലെ പുതിയ കോവിഡ് നിയന്ത്രണം. മനുഷ്യത്വരഹിതമായ സമീപനമാണ് പുതിയ നിയന്ത്രണമെന്നും യാതൊരു ശാസ്ത്രീയ അടിസ്ഥാനവും ഇതിന് ഇല്ലെന്നുമാണ് ട്രോളുകളിൽ നിറയുന്ന ആക്ഷേപം. ബിവറേജിൽ പോകാൻ ഇതൊന്നും ബാധകമല്ലല്ലോ എന്നും ജീവിതോപാധികൾ ഇല്ലാതായവർക്ക് എപ്പോഴും ആർടിപിസിആർ ടെസ്റ്റ് എടുക്കാൻ കഴിയുമോയെന്നും ഇവർ ചോദിക്കുന്നു.
Post Your Comments