ന്യൂഡല്‍ഹി : നരേന്ദ്ര മോദി രാജ്യം ഭരിക്കുന്നിടത്തോളം കാലം ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മ, പെഗസസ്, വിവാദ കൃഷി നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം പാര്‍ലമെന്റിലേക്ക് സംഘടിപ്പിച്ച പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി.
ഏതാനും വന്‍കിട വ്യവസായികള്‍ക്ക് വേണ്ടി മാത്രമാണ് മോദി പ്രവര്‍ത്തിക്കുന്നത്. നീതിക്കായി യുവാക്കള്‍ പ്രക്ഷോഭം ആരംഭിക്കുന്ന ദിവസം മോദി സര്‍ക്കാരിന്റെ പതനം ആരംഭിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Post Your Comments