പൂണെ: മൈതാനത്ത് രാമപ്രതിമ നിര്‍മ്മിക്കാനൊരുങ്ങി ബി.ജെ.പി. പാര്‍ട്ടി ഭരിക്കുന്ന പൂണെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതരാണ് പ്രതിമ നിര്‍മ്മിക്കാനുള്ള തീരുമാനമെടുത്തത്. നീക്കത്തിനെതിരെ എന്‍.സി.പി രംഗത്തെത്തി. പൂണെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്. കൗണ്‍സിലര്‍ വര്‍ഷ താപ്കിറാണ് പ്രമേയം അവതരിപ്പിച്ചത്. രണ്ട് കോടി ചെലവിലാകും രാമപ്രതിമ സ്ഥാപിക്കുകയെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Read Also: ലഡാക്ക് സംഘർഷം: ഇന്ത്യ-ചൈന ഉന്നതല ചർച്ച പൂർത്തിയായി
‘അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം നടക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് പൂണെയിലും പ്രതിമ സ്ഥാപിക്കുന്നത്. രാമന്‍റെ മൂല്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഇത് സഹായകമാവും’- ബി.ജെ.പി പറഞ്ഞു. അതേസമയം തീരുമാനത്തെ എതിര്‍ത്ത് എന്‍.സി.പി രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബി.ജെ.പി ശ്രമമെന്ന് മുന്‍ മേയറും എന്‍.സി.പി നേതാവുമായ പ്രശാന്ത് ജഗ്ദാപ് പറഞ്ഞു. ‘കോവിഡില്‍ നിരവധി വികസന പദ്ധതികള്‍ മുടങ്ങി കിടക്കുമ്പോഴാണ് രാമപ്രതിമക്കായി പണം മുടക്കുന്നത്. കഴിഞ്ഞ നാലര വര്‍ഷവും കോര്‍പ്പറേഷന്‍ ഭരിച്ച പാര്‍ട്ടി ഒരു വികസനപ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ല’- അദ്ദേഹം ആരോപിച്ചു.
Post Your Comments